അമ്പെയ്ത്ത് കോമ്പൗണ്ട് പുരുഷന്മാർ, ഓജസ് ഡിയോതലെ, കോമ്പൗണ്ട് വനിത, ജ്യോതി സുരേഖ വെന്നം , കോമ്പൗണ്ട് പുരുഷ ടീം, കോമ്പൗണ്ട് വനിത ടീം, കോമ്പൗണ്ട് മിക്സഡ് ടീം, അത്ലറ്റിക്സ് പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്ൾചേസ് അവിനാഷ് സാബ്ലെ, പുരുഷന്മാരുടെ 4 x 400 മീറ്റർ റിലേ, പുരുഷന്മാരുടെ ജാവലിൻ ത്രോ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ട് തജിന്ദർ പാൽ സിങ് ടൂർ, വനിതകളുടെ 5000 മീറ്റർ പാറുൾ ചൗധരി, വനിതകളുടെ ജാവലിൻ ത്രോ അന്നു റാണി, ബാഡ്മിന്റൺ പുരുഷ ഡബ്ൾസ് സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി, ക്രിക്കറ്റ് പുരുഷ ടീം, ക്രിക്കറ്റ് വനിത ടീം, അശ്വാഭ്യാസം ഡ്രസ്സാഷ് ടീം, ഹോക്കി പുരുഷ ടീം, കബഡി പുരുഷ ടീം, കബഡി വനിത ടീം, ഷൂട്ടിങ് 10 മീറ്റർ എയർ പിസ്റ്റൾ പുരുഷ ടീം, 10 മീറ്റർ എയർ റൈഫിൾ പുരുഷ ടീം, 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് പുരുഷ ടീം, ഷൂട്ടിങ് ട്രാപ് പുരുഷ ടീം, 10 മീറ്റർ എയർ പിസ്റ്റൾ വനിത പാലക് ഗുലിയ, 25 മീറ്റർ പിസ്റ്റൾ വനിത ടീം, 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വനിത സിഫ്റ്റ് കൗർ സമ്ര, സ്ക്വാഷ് പുരുഷ ടീം, സ്ക്വാഷ് മിക്സഡ് ഡബ്ൾസ് ടീം.
മഴ മുടക്കിയ ഫൈനലിനൊടുവിൽ അഫ്ഗാനിസ്താനെ മറികടന്ന് ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം. ആദ്യം ബാറ്റുചെയ്ത അഫ്ഗാൻ 18.2 ഓവറിൽ അഞ്ചു വിക്കറ്റിന് 112 റൺസിലെത്തിയപ്പോഴാണ് മഴ വില്ലനായത്. മഴ കനത്തതോടെ മത്സരം ഉപേക്ഷിച്ചു. റാങ്കിങ്ങിൽ മുന്നിലായതിനാൽ ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 12 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് അഫ്ഗാന് തുടക്കത്തിൽ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.