ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം ഷൂട്ടിങ്ങിൽ, ലോക റെക്കോഡ്

ഹാങ്ചോ: 19ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടം ഷൂട്ടിങ്ങിൽ. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിൾസ് ടീമാണ് ലോക റെക്കോഡോടെ സ്വർണം നേടിയത്. രുദ്രാങ്ക്ഷ് ബാലസാഹെബ്, ഐശ്വരി പ്രതാപ് സിങ് തോമർ, ദിവ്യാൻഷ് സിങ് പൻവാർ എന്നിവരടങ്ങിയ ടീമാണ് രാജ്യത്തിന്‍റെ അഭിമാനമായത്. 

1893.7 പോയിന്‍റുകൾ നേടിയാണ് ഇന്ത്യൻ ടീം ഒന്നാമതെത്തിയത്. ചൈനയുടെ 1893.3 പോയിന്‍റ് എന്ന റെക്കോഡാണ് ഇന്ത്യ പിന്നിലാക്കിയത്. 

നിലവിൽ ഒരു സ്വർണവും മൂ​ന്നു വെ​ള്ളി​യും നാല് വെങ്കലവുമായി പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യ. 

ചാമ്പ്യൻഷിപ്പിന്‍റെ ആ​ദ്യ ദി​നത്തിൽ മൂ​ന്നു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും ഇന്ത്യ നേടിയിരുന്നു. തു​ഴ​ച്ചി​ലി​ൽ ര​ണ്ടും ഷൂ​ട്ടി​ങ്ങി​ൽ ഒ​രു വെ​ള്ളി‍യുമാണ് ല​ഭി​ച്ചത്. ര​ണ്ടി​ലും ഓ​രോ വെ​ങ്ക​ല​വും നേ​ടി. 

Tags:    
News Summary - Asian Games 2023: Shooters win first Gold for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.