ഹാങ്ചോ: ഏഷ്യൻ ഗെയിംസ് അത്‍ലറ്റിക്സിൽ മലയാളിത്തിളക്കം. വനിതകളുടെ ലോങ്ജമ്പിൽ മലയാളിയായ ആൻസി സോജൻ വെള്ളി മെഡൽ നേടി. 6.63 മീറ്റർ ദൂരം ചാടിയാണ് ആൻസി മെഡൽ നേടിയത്. കഴിഞ്ഞ ദിവസം ലോങ്ജമ്പിൽ മലയാളിയായ എം. ശ്രീശങ്കർ വെള്ളിയും ജിൻസൻ ജോൺസൺ വെങ്കലവും നേടിയിരുന്നു.
ആദ്യ ശ്രമത്തിൽ 6.13ൽ തുടങ്ങിയ ആൻസി പിന്നീട് ഓരോ തവണ ചാടുമ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. അഞ്ചാമത്തെ ശ്രമത്തിലാണ് 6.63 എന്ന മികച്ച ദുരത്തിലേക്ക് ആൻസിയെത്തിയത്.
അതേസമയം, മിക്‌സഡ് റിലേയിൽ ശ്രീലങ്കൻ ടീം അയോഗ്യരായതോടെ ഇന്ത്യൻ ടീമിന്റെ വെങ്കല മെഡൽ വെളളിയായി മാറി. മലയാളിയായ മുഹമ്മദ് അജ്മൽ ഉൾപ്പെട്ട ടീമാണ് വെളളി മെഡൽ നേടിയത്. വിദ്യരാം രാജ്, രാജേഷ് രമേഷ്, ശുഭ വെങ്കിടേഷ് എന്നിവരാണ് റിലേയിലെ മറ്റുതാരങ്ങൾ.
3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ പരൾ ചൗധരി വെള്ളി മെഡലും പ്രീതി വെങ്കല മെഡലും നേടി. 300 മീറ്റർ സ്പീഡ് റേസിൽ പുരുഷ വനിതാ ടീമുകൾ വെങ്കല മെഡൽ നേടി . ടേബിൾ ടെന്നീസിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ വെങ്കല മെഡൽ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.