ഇഷാ സിങ്, മാനു ഭാസ്കർ, റിഥം സാങ്വാൻ

ഏഷ്യൻ ഗെയിംസിൽ വീണ്ടും സ്വർണം വെടിവെച്ചിട്ട് ഇന്ത്യ; 25 മീറ്റർ പിസ്റ്റൾ ഇനത്തിലാണ് മെഡൽ നേട്ടം

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണ മെഡൽ. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഇനത്തിലാണ് മാനു ഭാസ്കർ, ഇഷാ സിങ്, റിഥം സാങ്വാൻ എന്നിവർ ഉൾപ്പെടുന്ന ഷൂട്ടിങ് ടീം സ്വർണം നേടിയത്.

മാനു ഭാസ്കർ 590ഉം ഇഷാ സിങ് 586ഉം റിഥം സാങ്വാൻ 583 പോയിന്‍റും വ്യക്തിഗതമായി നേടി. ഇന്ത്യൻ ടീം 1759 പോയിന്‍റ് നേടിയാണ് സ്വർണ മെഡൽ പിടിച്ചത്. 

വനിതകളുടെ 50 മീറ്റർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യൻ ടീം ഇന്ന് വെള്ളി മെഡൽ നേടിയിരുന്നു. സിഫ്റ്റ് കൗർ സമ്ര, ആഷി ചൗക്‌സി, മണിനി കൗശിക് എന്നിവരുടെ ടീം ആണ് ജേതാക്കൾ.

1764 പോയിന്‍റ് നേടിയാണ് ഇന്ത്യൻ ഷൂട്ടിങ് ടീമിന്‍റെ വെള്ളി നേട്ടം. 1773 പോയിന്‍റുമായി ചൈന സ്വർണവും 1756 പോയിന്‍റുമായി കൊറിയൻ ടീം വെങ്കലവും മെഡൽ നേടി.

1756 പോയിന്‍റ് നേടിയ ചൈന വെള്ളിയും 1742 പോയിന്‍റ് നേടിയ ദക്ഷിണ കൊറിയ വെങ്കവും നേടി. ഇതോടെ, ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന നാലാമതും ഷൂട്ടിങ് ഇനത്തിൽ നേടുന്ന ഏഴാം സ്വർണവുമാണിത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് ടീം ഒമ്പത് മെഡലുകൾ നേടിയിരുന്നു.

ഏഷ്യൻ ഗെയിംസിൽ ഇതുവരെ 16 മെഡൽ നേട്ടം കൈവരിച്ച് ഇന്ത്യൻ ടീം മുന്നേറുകയാണ്. ഇതിൽ അഞ്ച് മെഡലുകൾ വെള്ളിയാണ്.

Tags:    
News Summary - Asian Games: India wins second Gold in shooting, top finish for Women's 25 m pistol team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.