ന്യൂഡൽഹി: ദീപിക കുമാരി, അതാനു ദാസ്, തരുൺദീപ് റായ് എന്നിവരാണ് ടോക്യോ ഒളിമ്പിക്സിൽ അെമ്പയ്ത്തിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. എന്നാൽ പുരുഷ വിഭാഗം റീകർവ് ഇനത്തിനുള്ള ടീമിലെ യുവതാരമായ പ്രവീൺ ജാദവിനിത് സ്വപ്ന സാക്ഷാത്കാരമാണ്.
മഹാരാഷ്ട്രയിലെ സത്റ ജില്ലയിൽ ഒരു നിർധന കുടുംബത്തിലായിരുന്നു പ്രവീണിന്‍റെ ജനനം. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനായി ജനിച്ച പ്രവീൺ ദാരിദ്രത്തോടും പട്ടിണിയോടും പടവെട്ടിയാണ് തന്‍റെ ജീവിതത്തിലെ ഓരോ പടവുകളും ചവിട്ടിക്കയറിയത്. ഇപ്പോൾ ടോക്യോ ഒളിമ്പിക്സിന്റെ സ്വപ്ന വേദിയിൽ എത്തിയിരിക്കുകയാണ് ആ പ്രയാണം.
'എന്‍റെ കുടുംബത്തിന്‍റെ അവസ്ഥ വളരെ ദയനീയമായിരുന്നു. അെമ്പയ്ത്തിൽ മികവ് കാണിച്ചില്ലെങ്കിൽ ഞാനുമൊരു കൂലിപ്പണിക്കാരനായിത്തീരുമെന്ന് അറിയാമായിരുന്നതിനാൽ ഞാൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു. എല്ലാ പ്രതികൂല സാഹചര്യത്തിലും ആ ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചായിരുന്നു ഞാൻ പോരാടിയത്'-പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണത്തിനിടെ പ്രവീൺ പറഞ്ഞു. ലോക അെമ്പയ്ത്ത് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയാണ് പ്രവീൺ, അതാനു, തരുൺദീപ് ടീം ഒളിമ്പിക് ബെർത്ത് സ്വന്തമാക്കിയത്.
വരൾച്ച ബാധിത ഗ്രാമത്തിൽ ജനിച്ച പ്രവീണിന്‍റെ ഏറ്റവും വലിയ വെല്ലുവിളി പട്ടിണിയായിരുന്നു. സ്കൂൾ കാലത്ത് തന്നെ കായിക മേഖലയിൽ തൽപരനായിരുന്ന പ്രവീൺ അത്ലറ്റിക്സിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സ്കൂളില അധ്യാപകനായിരുന്നു വികാസ് ഭുജ്ബാലായിരുന്നു രക്ഷകർത്താവും വഴികാട്ടിയും.
പ്രവീണിന്‍റെ ഭക്ഷണത്തിന്‍റെയും പരിശീലനത്തിന്‍റെയും എന്ന് തുടങ്ങി എല്ലാ ചിലവുകളും ഭുജ്ബാലായിരുന്നു വഹിച്ചിരുന്നത്. സ്കൂൾ പഠന കാലത്ത് മറ്റ് കുട്ടികൾ വഴി പോഷക സമൃദ്ധമായ ആഹാരങ്ങൾ വരെ അദ്ദേഹം പ്രവീണിനായി എത്തിച്ചു. ശേഷം പൂനെയിലെ കൃദ പ്രബോധിനി സ്കൂളിൽ പഠനം ആരംഭിച്ചതോടെ സഹപാഠികൾ സഹായിക്കാൻ തുടങ്ങി.
അത്ലറ്റിക്സിൽ അഞ്ച് വർഷം പരിശീലിച്ച പ്രവീൺ 800 മീറ്റർ ഓട്ടത്തിലും ലോങ് ജംപിലുമായിരുന്നു മത്സരിച്ച് വന്നിരുന്നത്. എന്നാൽ ഒരു അത്ലറ്റിനേക്കാൾ ഒരു മികച്ച അെമ്പയ്ത്തുകാരനാകാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് കളംമാറ്റി ചവിട്ടിയത്.
'ആദ്യം ഞാൻ അത്ലറ്റിക്സിലായിരുന്നു പരീക്ഷിച്ചത്. എന്നാൽ എന്‍റെ ശരീരം സ്വൽപം ദുർബലമായിരുന്നതിനാൽ അെമ്പയ്ത്ത് നോക്കാൻ നിർദേശം വരികയായിരുന്നു' -പ്രവീൺ മോദിയോട് പറഞ്ഞു.
പഠിച്ചെടുക്കൽ അത്ര എളുപ്പമല്ലാത്തതിനാൽ അെമ്പയ്ത്തിൽ എത്തിച്ചേരുന്ന എല്ലാവർക്കും അവരുടെ തുടക്ക കാലം പ്രയാസമേറിയതായിരിക്കും. ശാരീരികമായ പ്രയാസങ്ങളും മോശം ഫലങ്ങളും കൂടി ആയയേതാടെ പ്രവീണിനെ അക്കാദമി പുറത്താക്കാൻ തുനിഞ്ഞതായിരുന്നു. എന്നാൽ തന്‍റെ അവസാന അവസരത്തിൽ മിന്നും പ്രകടനവുമായി അവൻ പിടിച്ചുനിന്നു.
2016ൽ 19 വയസിൽ ഏഷ്യ കപ്പ് സ്റ്റേജ് ഒന്നിൽ പ്രവീൺ ഇന്ത്യൻ ടീമിലിടം നേടി. ആദ്യ ശ്രമത്തിൽ വെങ്കലമായിരുന്നു ഫലം. ആ വർഷം മെഡലിനിൽ നടന്ന അെമ്പയ്ത്ത് ലോകകപ്പിനുള്ള ഇന്ത്യൻ ബി ടീമിൽ അംഗമായി മാറി.
2016 ലോകപ്പിലെ ഇന്ത്യൻ കോമ്പൗണ്ട് ടീമിന്‍റെ കോച്ചായിരുന്ന കേണൽ വിക്രം ദയാലിന്‍റെ കണ്ണിൽ പെട്ടതോടെ ഇന്ത്യൻ ആർമിയിലേക്കുള്ള വാതിൽ തുറന്നു. അത് വലിയ പിടിവള്ളിയായി.
ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിലെ ഇളമുറക്കാരനാണ് ലോകറാങ്കിങ്ങിൽ 45കാരനായ പ്രവീൺ. 2021ൽ പാരിസിൽ നടന്ന ലോകകപ്പിൽ പ്രവീൺ നാലാം റൗണ്ടിൽ എത്തിയിരുന്നു. ഒമ്പതാം സ്ഥാനത്താണ് അന്ന് ഫിനിഷ് ചെയ്തത്. ഗ്വാട്ടമാല സിറ്റിയിൽ നടന്ന ലോകകപ്പിൽ പങ്കെടുത്തെങ്കിലും മൂന്നാം റൗണ്ടിൽ അതാനുവിനോട് തോറ്റ് പുറത്തായി.
ടോക്യോയിലേക്കുള്ള യാത്ര അത്ര എളുപ്പമല്ലായിരുന്നുവെങ്കിലും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നാണ് പ്രവീൺ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.