അ​രീ​ന സ​ബ​ലെ​ങ്കക്ക് ആ​സ്​​ട്രേ​ലി​യ​ൻ ഓപൺ കി​രീ​ടം

മെൽബൺ: ബെലറൂസിന്റെ അരീന സബലെങ്കക്ക് ആസ്ട്രേലിയൻ ഓപൺ ടെന്നിസ് വനിത സിംഗിൾസ് കിരീടം. ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് സബലെങ്ക കസാഖ്സ്താന്റെ എലേന റിബക്കിനയെ ഫൈനലിൽ തോൽപിച്ച് കിരീടം ചൂടിയത്. സ്കോർ: 4-6, 6-3, 6-4. യുക്രെയിനെതിരായ യുദ്ധത്തിൽ ബെലറൂസ് റഷ്യയെ പിന്തുണച്ചതിനാൽ രാജ്യപതാകക്ക് പകരം നിഷ്പക്ഷ പതാകക്ക് കീഴിലാണ് സബലെങ്ക ജേത്രിയായത്. ഈ വർഷം തുടർച്ചയായി 11 മത്സരങ്ങൾ ജയിച്ച താരം ഇഗ സിയാറ്റകിന് പിന്നിൽ ലോക രണ്ടാംനമ്പർ സ്ഥാനവും ഉറപ്പിച്ചു.

കരുത്തുറ്റ താരങ്ങളുടെ പോരിൽ ആദ്യ സെറ്റിൽ ജയിച്ച റിബക്കിനക്കെതിരെ സബലെങ്ക രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചുവന്നു. മൂന്നാം സെറ്റിൽ മൂന്നുവട്ടം ചാമ്പ്യൻഷിപ് പോയന്റിന് തൊട്ടരികിലെത്തിയിട്ടും സബലെങ്കക്ക് പിഴവുകൾ വിനയായി. നാലാമത്തെ അവസരത്തിൽ കിരീടത്തിലെത്തി. ഞായറാഴ്ച പുരുഷ ഫൈനലിൽ സെർബിയയുടെ നൊവാക് ദ്യോകോവിച്ചും ഗ്രീസിന്റെ സ്റ്റെഫാനോ സിറ്റ്സിപാസും ഏറ്റുമുട്ടും. ജയിക്കുന്ന താരം ലോക ഒന്നാംനമ്പർ സ്ഥാനത്തെത്തും.

Tags:    
News Summary - australian open final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.