ദേശീയ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ മലയാളിയായ ഐഷ സംറീന് വെങ്കലം

ന്യൂഡൽഹി: കാൺപൂരിൽ നടന്ന ദേശീയ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ മലയാളിയായ ഐഷ സംറീൻ എസ്.എഫിന് വെങ്കലം. ആഗസ്റ്റ് 16 മുതൽ 18 വരെ നടന്ന ചാമ്പ്യൻഷിപ്പിൽ ഡൽഹിയെ പ്രതിനിധീകരിച്ചാണ് ഐഷ സംറീൻ മത്സരിച്ചത്. ചാംപ്യൻഷിപ്പിൽ 14 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മത്സരാർഥികൾ പങ്കെടുത്തിരുന്നു.

മലപ്പുറം മങ്കട സ്വദേശിയും ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ സമീർബാബുവിന്റെയും ഫസീലയുടെയും മകളാണ്. ഡൽഹി, ജസോല ഗുഡ് സമരിറ്റൻ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്.

Tags:    
News Summary - Ayesha Samreen won bronze medal in national taekwondo championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.