കുന്നംകുളം: 100 മീറ്റര്‍ ഫൈനലില്‍ ശ്രദ്ധാകേന്ദ്രമായത് സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ പൊന്നണിഞ്ഞ സോന സതീഷായിരുന്നു. ജന്മനാ ബധിരയും മൂകയുമായിരുന്ന സോനക്ക് സര്‍ക്കാറിന്റെ ശ്രുതിതരംഗം പദ്ധതിയിലൂടെ കോക്ലിയാര്‍ ഇംപ്ലാന്റേഷന് നടത്തിയ ശേഷമാണ് കേള്‍ക്കാനും സംസാരിക്കാനുമായത്.
തിരുവനന്തപുരം മ്യൂസിയത്തില്‍ ഉദ്യോഗസ്ഥനായ സതീഷിന്റെയും ഫൗസിയയുടെയും മകളാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കോക്ലിയാര്‍ ഇംപ്ലാന്റേഷനും സ്പീച്ച് തെറാപ്പിയും നടത്തിയോടെയാണ് അൽപാൽപമായി സംസാരിച്ച് തുടങ്ങിയത്. ഇതോടെ കേള്‍വിശക്തിയും വീണ്ടെടുക്കാനായി.
ചെവിയില്‍ ശ്രവണ സഹായി വെച്ചതോടെ നല്ല രീതിയില്‍ സോനക്ക് കേള്‍ക്കാം. മകള്‍ക്ക് കായിക മത്സരങ്ങളിൽ താല്പര്യമുണ്ടെന്നറിഞ്ഞതോടെ അതിനായി വീട്ടുകാര്‍ ഒന്നടങ്കം പ്രോത്സാഹിപ്പിച്ചു. ഓട്ടമത്സരത്തില്‍ മികവ് കാണിക്കുന്ന സോന ഇപ്പോള്‍ അഴീക്കോടിന്റെ അഭിമാനമാണ്. പരിമിതികള്‍ മറികടന്ന് എം.ഇ.എം.യു.പി സ്കൂളിനായി 100 മീറ്ററില്‍ സ്വർണം നേടിയ മകളെ മാതാപിതാക്കള്‍ സന്തോഷത്തോടെ വാരിപ്പുണര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.