ന്യൂയോര്‍ക്ക്: അടുത്ത ആഴ്ച ആരംഭിക്കുന്ന യു.എസ് ഓപ്പണില്‍ വില്യംസ് സഹോദരിമാർ കളിക്കില്ല. അമേരിക്കൻ താരങ്ങളായ സെറീന വില്യംസും വീനസ് വില്യംസും പരിക്കിനെ തുടർന്ന് പിന്മാറി. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പിന്മാറുന്നതായി അറിയിച്ചത്.
23 സിംഗിൾസ് ഗ്രാൻൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ താരമാണ് 39കാരിയായ സെറീന. പ്രധാനപ്പെട്ട ഓഏഴ് ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് സെറീന സ്വന്തമാക്കിയത്. യു.എസ് ഓപണിൽ കളിക്കാൻ കഴിയാത്തത് വലിയ നിരാശ ഉണ്ടാക്കുന്നതായി താരങ്ങൾ അഭിപ്രായപ്പെട്ടു.
തുടയിലേറ്റ പരിക്കിനെത്തുടര്‍ന്നാണ് സെറീനയുടെ പിന്മാറ്റം. പരിക്ക് ഭേദമാവാവാന്‍ ഇനിയും സമയമെടുക്കുമെന്നും ഡോക്ടര്‍മാരുടെ വിദഗ്ധ ഉപദേശം പരിഗണിച്ചാണ് യു.എസ് ഓപ്പണില്‍ നിന്ന് പിന്മാറുന്നതെന്നും സെറീന പറഞ്ഞു. വിംബിൾഡണിന് മുൻപ് തന്നെ സെറീനക്ക് തുടക്ക് പരിക്കേറ്റിരുന്നു.
41 കാരിയായ വീനസ് കാലിനേറ്റ പരിക്കിനെ തുടർന്നാണ് ടൂർണമെന്റ് ഉപേക്ഷിച്ചത്. 2003 ന് ശേഷം ആദ്യമായാണ് വില്യംസ് സഹോദരിമാർ ഇല്ലാതെ യു.എസ് ഓപ്പൺ നടക്കുന്നത്.
റോജര്‍ ഫെഡററും റാഫേല്‍ നദാലും പരിക്കിനെത്തുടര്‍ന്ന് നേരത്തെ യു.എസ് ഓപ്പണില്‍ നിന്ന് പിന്മാറിയിരുന്നു. പ്രമുഖതാരങ്ങള്‍ പിന്മാറിയതോടെ ഇത്തവണത്തെ യു.എസ് ഓപണ് താരത്തിളക്കം കുറവായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.