ടൊറന്റോ: കാൻഡിഡേറ്റ്സ് ചെസ് നാലാം റൗണ്ടിൽ ഇന്ത്യൻ താരങ്ങളായ ഡി. ഗുകേഷിനും ആർ. പ്രഗ്നാനന്ദക്കും സമനില. യു.എസ് താരം ഹികാരു നകാമുറയോട് പ്രഗ്നാനന്ദ സമനിലയിൽ കുരുങ്ങിയതിനു പിന്നാലെയായിരുന്നു ടോപ് സീഡ് ഫാബിയാനോ കരുവാനക്കു മുന്നിൽ ഗുകേഷും പോയന്റ് പങ്കിട്ടത്. റഷ്യയുടെ ഇവാൻ നെപ്പോംനിയാഷിക്ക് മുന്നിൽ ഇന്ത്യയുടെ വിദിത് ഗുജറാത്തി അടിയറവ് പറഞ്ഞതായിരുന്നു മറ്റൊരു ഹൈലൈറ്റ്.
മൂന്ന് പോയന്റുമായി നെപ്പോംനിയാഷി ഒറ്റക്ക് ലീഡ് തുടരുന്ന കളിയിൽ ഗുകേഷും കരുവാനയും 2.5 പോയന്റുമായി തൊട്ടുപിറകിലുണ്ട്. രണ്ടു പോയന്റുള്ള പ്രഗ്നാനന്ദ നാലാമതാണ്. വിദിത് ഗുജറാത്തി, അബാസോവ്, അലിറിസ, നകാമുറ എന്നിവർക്ക് 1.5 വീതമാണ് പോയന്റ്.
വനിതകളിൽ പ്രഗ്നാനന്ദയുടെ സഹോദരി ആർ. വൈശാലിയും സമനിലയിൽ കുരുങ്ങി. റഷ്യൻ താരം അലക്സാണ്ട്ര ഗോരിയാകിനയാണ് താരത്തെ പിടിച്ചുകെട്ടിയത്. മറ്റൊരു ഇന്ത്യൻ താരം കൊനേരു ഹംപി പക്ഷേ, ആദ്യമായി തോൽവി വഴങ്ങി. ബൾഗേറിയയുടെ ഏറ്റവും താഴെ സീഡുകാരിയായ നൂർഗുൽ സലീമോവയാണ് ഹംപിയെ വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.