ടൊറന്റോ: കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദയും വിദിത് ഗുജറാത്തിയും തകർപ്പൻ ജയം കുറിച്ച ദിനത്തിൽ ഒന്നാം സ്ഥാനത്ത് ഇയാൻ നെപ്പോംനിയാഷിക്കൊപ്പം സംയുക്ത ലീഡുമായി ഡി. ഗുകേഷ്. പ്രഗ്നാനന്ദ അസർബൈജാൻ താരം നിജാത് അബാസോവിനെ വീഴ്ത്തിയപ്പോൾ ഫ്രഞ്ച് താരം അലിറിസ ഫൈറൂസ്ജക്കെതിരെയായിരുന്നു ഗുജറാത്തിയുടെ ജയം.
ആറു കളികളിൽ റഷ്യക്കാരൻ നെപ്പോംനിയാഷിക്കും ഗുകേഷിനും നാലു പോയന്റ് വീതമാണുള്ളത്. അര പോയന്റ് മാത്രം പിന്നിൽ 3.5 പോയന്റുമായി പ്രഗ്നാനന്ദയും യു.എസിന്റെ ഫാബിയോ കരുവായും. ഗുജറാത്തിക്കും നകാമുറക്കും മൂന്നു പോയന്റ് വീതമുണ്ട്.
പുരുഷന്മാർ ആധികാരിക പ്രകടനവുമായി നിറഞ്ഞാടിയ ദിനത്തിൽ പക്ഷേ, വനിതകൾ നിരാശപ്പെടുത്തി. പ്രഗ്നാനന്ദയുടെ സഹോദരി കൂടിയായ ആർ. വൈശാലി റഷ്യൻ താരം കത്രീന ലാഗ്നോയോട് പരാജയം സമ്മതിച്ചു. കൊനേരു ഹംപി ചൈനീസ് താരം ടിങ്ജി ലീയോടും തോറ്റു. ഇരുവരും പോയന്റ് നിലയിൽ ഏറെ പിറകിലാണ്. ചൈനീസ് താരം സോങ്കി ടാൻ 4.5 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. വൈശാലിക്ക് 2.5ഉം ഹംപിക്ക് രണ്ടും പോയന്റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.