ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനച്ചടങ്ങിൽ മോദിയും സ്റ്റാലിനും

ചെസ് ഒളിമ്പ്യാഡ്: തമിഴ്നാട് ജനതയെയും സർക്കാറിനെയും വാഴ്ത്തി മോദി

ന്യൂഡൽഹി: ചെസ് ഒളിമ്പ്യാഡിന് മികച്ച രീതിയിൽ ആതിഥ്യമൊരുക്കിയ തമിഴ്നാട് ജനതയെയും സംസ്ഥാന സർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 44ാമത് ചെസ് ഒളിമ്പ്യാഡിന്റെ മികച്ച ആതിഥേയരായിരുന്നു തമിഴ്‌നാട്ടിലെ ജനങ്ങളും സർക്കാറുമെന്നും ലോകത്തെ വരവേൽക്കുകയും നമ്മുടെ മികച്ച സംസ്‌കാരവും ആതിഥ്യമര്യാദയും പ്രകടിപ്പിക്കുകയും ചെയ്തതിന് അവരെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. വെങ്കലം നേടിയ ഇന്ത്യൻ ടീമുകളെയും ബോർഡ് മെഡലുകളണിഞ്ഞവരയെും പ്രധാനമന്ത്രി ശ്ലാഘിച്ചു.

ചെന്നൈ മഹാബലിപുരത്ത് നടന്ന ഒളിമ്പ്യാഡ് ചൊവ്വാഴ്ചയാണ് സമാപിച്ചത്. കായികരംഗത്ത് സംസ്ഥാനത്തെ മുൻനിരയിലെത്തിക്കാൻ 'ദ്രാവിഡ മോഡലിന്' കീഴിൽ സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സമാപനച്ചടങ്ങിൽ വ്യക്തമാക്കി.

Tags:    
News Summary - Chess Olympiad: Modi congratulated the people and government of Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.