ആൻഡേഴ്സണ് ഇടമില്ല! ഇതിഹാസത്തെ തഴഞ്ഞ് ഐ.പി.എൽ ടീമുകൾ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനുള്ള ആഗ്രഹവുമായെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസ പേസ് ബൗളർ ജയിംസ് ആൻഡേഴ്സണെ പരിഗണിക്കാതെ ഐ.പി.എൽ ടീമുകൾ. 42 വയസുകാരനായ ജയിംസ് ആൻഡേഴ്സൺ ആദ്യമായാണ് ഐ.പി.എൽ ലേലത്തിന് പേര് നൽകിയത്.

ആദ്യ റൗണ്ടിൽ അൺസോൾഡായ ആൻഡേഴ്സണെ അവസാന റൗണ്ടിലേക്ക് പരിഗണിക്കാൻ ടീമുകൾ ആവശ്യപ്പെട്ടില്ല. പിന്നാലെ താരം അൺസോൾഡ് ആകുകയായിരുന്നു. 2014ലാണ് ആൻഡേഴ്സൺ അവസാനമായി ട്വന്റി-20 ക്രിക്കറ്റ്  കളിച്ചത്. 479ാം താരമായിട്ടായിരുന്നു അദ്ദേഹം ലേലത്തിനെത്തിയത്. നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് ഈ വർഷം അന്ത്യം കുറിച്ച ഇതിഹാസ താരത്തിന്‍റെ അടിസ്ഥാന വില 1.25 കോടിയായിരുന്നു.

ഇംഗ്ലണ്ടിനായി 19 ട്വന്‍റി-20 മത്സരത്തിലാണ് ആൻഡേഴ്സൺ പങ്കെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിലാണ് അദ്ദേഹം കരിയറിന്‍റെ അവസാന ലാപ്പിൽ ശ്രദ്ധ മുഴുവൻ നൽകിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പേസ് ബൗളറും ആൻഡേഴ്സണാണ്.

നേരത്തെ തന്നെ അദ്ദേഹത്തെ ഐ.പി.എൽ ടീമുകൾ വാങ്ങിക്കുവാൻ മുതിരില്ലെന്ന് ഒരു ടീമിന്‍റെ സി.ഇ.ഒ പറഞ്ഞിരുന്നു. ആൻഡേഴ്ൺ ഒരു ട്വന്‍റി-20 കളിക്കാരൻ അല്ലെന്നും കരിയറിന്‍റെ ഈ സ്റ്റേജിൽ അദ്ദേഹം ഐ.പി.എല്ലിന് യോജിച്ച താരമല്ലെന്നും സിഇഒ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടാ‍യിരുന്നു. എന്തായാലും കരിയറിന്‍റെ അവസാനത്തിൽ ഐ.പി.എൽ കളിക്കാനുള്ള ആൻഡേഴണിന്‍റെ ആഗ്രഹം ഐ.പി.എൽ പരിഗണിക്കുന്നില്ല. 

Tags:    
News Summary - james anderson got unsold in ipl auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.