ചെസ് ഒളിമ്പ്യാഡിൽ കുതിപ്പ് തുടർന്ന് ഇന്ത്യ

മഹാബലിപുരം (ചെന്നൈ): ചെസ് ഒളിമ്പ്യാഡിന്റെ മൂന്നാം റൗണ്ടിൽ വിജയയാത്ര തുടർന്ന് ഇന്ത്യ. ഓപൺ, വനിത വിഭാഗങ്ങളിൽ ആതിഥേയരുടെ മൂന്നു ടീമുകളും തുടർച്ചയായ മൂന്നാം നാളും ജയം കണ്ടു. ഓപണിൽ എ ടീം ഗ്രീസിനെ 3-1നും ബി സ്വിറ്റ്സർലൻഡിനെ 4-0ത്തിനും സി ഐസ് ലൻഡിനെ 3-1നും തോൽപിച്ചു.

വനിതകളിൽ എ 3-1ന് ഇംഗ്ലണ്ടിനെയും ബി ഇതേ സ്കോറിൽ ഇന്തോനേഷ്യയെയും സി 2.5-1.5ന് ഓസ്ട്രിയയെയുമാണ് പരാജയപ്പെടുത്തിയത്. ഓപണിൽ ടോപ് സീഡാ‍യ അമേരിക്ക 3-1ന് ജോർജിയയെ മുട്ടുകുത്തിച്ചും തുടർച്ചയായ ജയം സ്വന്തമാക്കി. അതേസമയം, അമേരിക്കൻ വനിത ടീം മംഗോളിയയോട് അപ്രതീക്ഷിത തോൽവിയും ഏറ്റുവാങ്ങി.

Tags:    
News Summary - Chess Olympiad: Yannick Pelletier loses to Praggnanandhaa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.