സംസ്ഥാന കോളജ് ഗെയിംസ് ഹൈജംപില്‍ റെക്കോഡ് പ്രകടനം നടത്തുന്ന കോതമംഗലം എം.എ കോളജിന്റെ ടി.എന്‍. ദില്‍ഷിത് 

കോളജ് ഗെയിംസ്: കിരീടമുറപ്പിച്ച് എം.എ കോളജ്

കൊച്ചി: സംസ്ഥാന കോളജ് ഗെയിംസിന്‍റെ അത്‌ലറ്റിക്‌സില്‍ ഞായറാഴ്ച ഒരു റെക്കോഡ് കൂടി പിറന്നു. ഹൈജംപില്‍ എം.എ കോളജിന്റെ ടി.എന്‍. ദില്‍ഷിതാണ് പുതിയ റെക്കോഡിനുടമ. ആദ്യ ചാട്ടത്തില്‍തന്നെ 2.06 മീറ്റര്‍ ചാടിയ ദില്‍ഷിത് 1997ല്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ രാജീവ്കുമാര്‍ കുറിച്ച രണ്ട് മീറ്റര്‍ ഉയരവും മറികടന്നു. തിങ്കളാഴ്ച സമാപിക്കും.

പെണ്‍ ഹൈജംപില്‍ സ്വര്‍ണം നേടിയ എം.എ കോളജിന്റെ ഗായത്രി ശിവകുമാറും നിലവിലെ റെക്കോഡിന് ഒപ്പമെത്തുന്ന പ്രകടനം (1.70) നടത്തി. മഹാരാജാസ് കോളജിലെ വി.എസ്. ഭവികയും കോതമംഗലം എം.എ കോളജിലെ ഓംകാര്‍ നാഥും ഗെയിംസിലെ വേഗമേറിയ താരങ്ങളായി. മീറ്റില്‍ ഇതുവരെ എട്ടു റെക്കോഡ് പിറന്നു.

13 സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമായി 91 പോയന്റുള്ള എം.എ കോളജ് അത്‌ലറ്റിക്‌സ് കീരിടം ഉറപ്പിച്ചു. 46 പോയന്റുള്ള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിന് 19 പോയന്റുണ്ട്. പുരുഷ-വനിത വിഭാഗങ്ങളില്‍ എം.എ കോളജാണ് മുന്നില്‍. ക്രൈസ്റ്റ് കോളജ് രണ്ടാം സ്ഥാനത്തും.

അവസാന ദിനമായ തിങ്കളാഴ്ച 14 ഇനങ്ങളിലാണ് ഫൈനല്‍. ഗെയിംസിന്റെ ഫുട്‌ബാള്‍ ഫൈനലില്‍ കോഴിക്കോട് ഫാറൂഖ് കോളജ്, മമ്പാട് എം.ഇ.എസ് കോളജിനെ നേരിടും. പനമ്പിള്ളിനഗര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് കലാശക്കളി. ഏഴിന് ലൂസേഴ്‌സ് ഫൈനല്‍. ബാഡ്മിന്റണ്‍ പെണ്‍വിഭാഗത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് കിരീടം നേടി.

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിനെയാണ് തോല്‍പിച്ചത്. മറ്റു ഇനങ്ങളിലെ ഫൈനലുകള്‍ തിങ്കളാഴ്ച നടക്കും.

Tags:    
News Summary - College Games: MA College moves to crown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.