ന്യൂഡൽഹി: യുവ ഗുസ്തിതാരത്തിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ ഒളിമ്പ്യൻ സുശീൽ കുമാർ കൂട്ടാളികളുമായി ബന്ധപ്പെട്ടത് ടെലഗ്രാം ആപ്പും ഇൻറർനെറ്റ് ഡോംഗിളിെൻറ സഹായത്തോടെ സിം കാർഡില്ലാത്ത മൊബൈൽ ഉപയോഗിച്ചുമാണെന്ന് ക്രൈം ബ്രാഞ്ച് വെളിപ്പെടുത്തി.
രണ്ട് തവണ ഒളിമ്പിക്സിൽ മെഡൽ നേടിയ സുശീൽ കുമാർ സാഗർ റാണ കൊലപാതകക്കേസിൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ടെലഗ്രാം ആപ്പ് ഉപയോഗിച്ച് സുശീൽ നിരവധി പേരെ വിളിച്ചതായി പൊലീസ് പറഞ്ഞു. ഭാര്യയുടെ പേരിൽ സുശീൽ കുമാർ വാങ്ങിയ പുതിയ ഫ്ലാറ്റിെൻറ രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നതായി ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തു.
തെളിവെടുപ്പിനായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം പ്രതികളെ ഹരിദ്വാറിൽ എത്തിച്ചിരുന്നു. 23കാരനായ സാഗറിെൻറ മരണത്തിന് പിന്നാലെ സുശീൽ ഹരിദ്വാറിേലക്കാണ് രക്ഷപ്പെട്ടത്. മൊബെൽ ഫോൺ ഇനിയും കണ്ടെത്താൻ സാധിക്കാത്തിനാൽ സുശീൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഹരിദ്വാറിൽ വെച്ച് സുശീൽ മൊബൈൽ ഒഴിവാക്കിയെന്നാണ് പൊലീസ് കരുതുന്നത്. സംഭവ ദിവസം രാത്രി സുശീൽ ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സാഗറിനെ കൊല്ലാൻ വേണ്ടിയല്ല തെൻറ സുഹൃത്തുക്കളെ വിളിച്ചു വരുത്തിയിരിക്കുന്നതെന്നും മർദ്ദിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യമെന്നുമാണ് സുശീൽ പറയുന്നത്. ചത്രസൽ സ്റ്റേഡിയത്തിലെ മറ്റ് ഗുസ്തി താരങ്ങളെ സാഗർ വഴിതെറ്റിക്കുന്നുവെന്നായിരുന്നു സുശീലിെൻറ ആരോപണം. എന്നാൽ സ്റ്റേഡിയത്തിലുള്ള സുശീലിെൻറ സ്വാധീനം സാഗർ ചോദ്യം ചെയ്തതിലുള്ള വിദ്വേഷത്തിെൻറ പുറത്താണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം.
തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന പുതിയ കുറ്റവും ഡൽഹി പൊലീസ് ചുമത്തിയതോടെ സുശീലിന് മേൽ കുരുക്ക് മുറുകുകയാണ്. മൊബൈൽ ഫോണും വിഡിയോ ദൃശ്യങ്ങളും സുശീൽ നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.