എം.എസ്. ധോണിക്ക് വേണ്ടി സി.എസ്. കെ പഴയ അണ്‍ക്യാപ്ഡ് റൂള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു എന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് സി.ഇ.ഒ കാഷി വിശ്വനാഥ്. ധോണിയെ അണ്‍ക്യാപ്ഡ് താരമായി ടീമില്‍ ചെറിയ വിലക്ക് നിലനിര്‍ത്താനായി സി.എസ്.കെ പഴയ അണ്‍ക്യാപ്ഡ് റൂളിന് വേണ്ടി ബി.സി.സി.ഐയെ സമീപിച്ചുവെന്നായിരുന്നു വാര്‍ത്ത. 2021 വരെ നിലനിന്ന ഈ റൂള്‍ പ്രകാരം അഞ്ച് വര്‍ഷമോ എതില്‍ കൂടുതലോ ആയി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരമാണെങ്കില്‍ അവരെ അണ്‍ക്യാപ്ഡ് കളിക്കാരില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ 2022ല്‍ ഈ നിയമം മാറ്റുകയായിരുന്നു.
ബി.സി.സി.ഐയാണ് അണ്‍ക്യപ്ഡ് നിയമം തിരിച്ചുകൊണ്ടുവരാന്‍ ആലോചിക്കുന്നതെന്നും സി.എസ്.കെ ഇത് അറിഞ്ഞിട്ടില്ലെന്നും കാഷി വിശ്വനാഥ് പറഞ്ഞു. ' എനിക്ക് അതിനെപറ്റി ഒരു ധാരണയുമില്ല, ഞങ്ങള്‍ ആ നിയമത്തിന് വേണ്ടി ആവശ്യപ്പെട്ടിട്ടുമില്ല, ബ.സി.സി.ഐയാണ് ഇങ്ങോട്ട് പറഞ്ഞത് അണ്‍ക്യാപ്ഡ് നിയമം ചിലപ്പോള്‍ തിരിച്ചുവന്നേക്കാം എന്ന്. അവര്‍ ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല,' കാഷി പറഞ്ഞു.
ഐ.പി.എല്‍ മെഗാ ലേലം വരാനിരിക്കെ സി.സെ്.കെക്ക് വേണ്ടി ധോണി പാഡണിയുമോ എന്ന് കണ്ടറിയണം. വിരമിക്കല്‍ പ്രഖ്യാപനം ധോണി ഇതുവരെ നടത്താത്ത സഹാചര്യത്തില്‍ അദ്ദേഹം അടുത്ത വര്‍ഷവും ഐ.പി.എല്‍ കളിച്ചേക്കും. അടുത്ത ലേലത്തിനുള്ള നിയമങ്ങള്‍ ബി.സി.സി.ഐ ഉടനെ തന്നെ പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.