കോമൺവെൽത്ത് ഗെയിംസ്; ഭാരോദ്വഹനത്തിലൂടെ ഇന്ത്യക്ക് വീണ്ടും സ്വർണം

ബർമിങ്ങാം: ഭാരോദ്വഹനത്തിലൂടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. 73 കിലോ വിഭാഗത്തിൽ അചിന്ത ഷിവലിയാണ് സ്വർണം നേടിയത്. ആകെ 313 കിലോ ഭാരമുയർത്തിയ 20-കാരനായ അചിന്ത കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി.

19-കാരനായ ജെറമി ലാൽറിന്നുംഗ 67 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെ ഇന്നലെ സ്വർണം നേടിയതിന് പിന്നാലെയാണ് അചിന്തയുടെ നേട്ടം. കഴിഞ്ഞ ദിവസം ഭാരോദ്വഹനത്തിൽ മിരാബായി ചാനു സ്വർണം നേടിയിരുന്നു. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലായിരുന്നു ചാനു ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത്.

ഗെയിംസിൽ ഇന്ത്യക്ക് ഇതുവരെ ആറ് മെഡലുകളാണ് ലഭിച്ചത്. ആറും ഭാരോദ്വഹനത്തിലൂടെയാണ്. സാങ്കേത് മഹാദേവും ബിന്ധ്യാറാണി ദേവിയും ഭാരോദ്വഹനത്തിൽ വെള്ളി മെഡലുകൾ സ്വന്തമാക്കിയപ്പോൾ ഗുരുരാജ പൂജാരി വെങ്കല മെഡലാണ് നേടിയത്. 

Tags:    
News Summary - CWG 2022: Weightlifter Achinta Sheuli bags third gold for india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.