പാരിസ്: മുൻ ലോക ഒന്നാം നമ്പർ താരവും പരിശീലകനുമായ ബോറിസ് ബെക്കറെ ജയിലിൽ സന്ദർശിച്ചുവെന്നും ആ കാഴ്ച ഹൃദയം തകർക്കുന്നതാണെന്നും നൊവാക് ജോകോവിച്ച്. പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ശേഷം സ്വത്ത് മറച്ചുവെച്ചുവെന്ന കേസിൽ ലണ്ടൻ കോടതി രണ്ടര വർഷത്തെ ശിക്ഷ വിധിച്ചിരുന്നു.
ശിക്ഷ അനുഭവിക്കുകയാണ് ജർമൻ താരമായിരുന്ന ബെക്കർ. അദ്ദേഹം കരുത്തനും ആരോഗ്യവാനുമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ജോകോവിച്ച് പറഞ്ഞു. മൂന്നു വർഷം ജോകോവിച്ചിന്റെ പരിശീലകനായിരുന്നു ബേക്കർ. അടുത്ത വർഷം ആസ്‌ട്രേലിയൻ ഓപണിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും സെർബിയയുടെ ലോക ഒന്നാം നമ്പർ താരം വ്യക്തമാക്കി. വാക്സിൻ എടുക്കാത്തതുമൂലം ജോകോവിച്ചിന്റെ വിസ റദ്ദാക്കിയിരുന്നു ആസ്ട്രേലിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.