ന്യൂഡൽഹി: യുവ ഗുസ്തി താരം സാഗർ ധാൻകറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പ്യൻ സുശീൽ കുമാർ വിനോദത്തിനായി ടി.വി അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് ജയിൽ അധികൃതർക്ക് കത്തെഴുതി. ലോകത്ത് നടക്കുന്ന ഗുസ്തി മത്സരങ്ങളെ കുറിച്ചറിയാൻ ടി.വി ആവശ്യമാണെന്നും തിഹാർ ജയിൽ അധികൃതർക്കയച്ച കത്തിൽ സുശീൽ എഴുതി.
23കാരനായ സാഗറിെൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ ജൂലൈ ഒമ്പത് വരെ സുശീലിെൻറ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകളാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്.
മേയ് 23നാണ് മുഖ്യപ്രതിയായ സുശീലിനെയും കൂട്ടാളി അജയ് ഭക്കർവാലയെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഛത്രസാൽ സ്റ്റേഡിയം പരിസരത്ത് വെച്ചാണ് സുശീലും കൂട്ടാളികളും സാഗറിനെയും രണ്ട് കൂട്ടുകാരെയും മർദിച്ചത്. മേയ് നാലിനായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.