ഫോർമുല വൺ കിരീടം വെസ്റ്റാപ്പന്

സുസൂക (ജപ്പാൻ): അതിവേഗ കാറോട്ട മത്സരമായ ഫോർമുല വൺ ചാമ്പ്യൻഷിപ് കിരീടം തുടർച്ചയായ രണ്ടാം തവണയും റെഡ്ബുൾ ഡ്രൈവർ മാക്സ് വെസ്റ്റാപ്പന്. സുസൂകയിൽ നടന്ന ജപ്പാൻ ഗ്രാൻപ്രീയിൽ ജേതാവായാണ് സീസണിൽ നാലു മത്സരങ്ങൾ ശേഷിക്കെ ഡച്ച് ഡ്രൈവറുടെ കിരീടധാരണം.

ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ് പോയന്റ് പട്ടികയിൽ തൊട്ടുപിറകിലുള്ള റെഡ്ബുള്ളിന്റെ തന്നെ സെർജിയോ പെരസും ഫെറാറിയുടെ ചാൾസ് ലാക്ലെർകുമാണ് ജപ്പാൻ ഗ്രാൻപ്രീയിൽ രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ വെസ്റ്റാപ്പന് 366 ഉം പെരസിന് 253ഉം ലാക്ലെർകിന് 252ഉം പോയന്റാണുള്ളത്.

Tags:    
News Summary - Formula One title to Verstappen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.