ന്യൂഡൽഹി: ടോക്യോ പാരാലിമ്പിക്സിൽ രാജ്യത്തിന് അതുല്യനേട്ടങ്ങൾ സമ്മാനിച്ച ഷൂട്ടർ മനീഷ് നർവാൾ, ഹൈജംപ് താരം ശരദ്കുമാർ, ബാഡ്മിന്റൺ താരം പ്രമോദ് ഭഗത്, ജാവലിൻ താരം സുന്ദർ സിങ് ഗുർജാർ എന്നിവരെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിന് പാരലിമ്പിക്സ് കമ്മിറ്റി ഓഫ് ഇന്ത്യ ശിപാർശ ചെയ്തു.
നാലുപേരും പാരലിമ്പിക്സിൽ ഇന്ത്യക്കായി മെഡലുകൾ സ്വന്തമാക്കിയിരുന്നു. പുരസ്കാരം അത്ലറ്റുകളെ 2024ൽ നടക്കാൻ പോകുന്ന പാരിസ് ഗെയിംസിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദനമേകുമെന്ന് പി.സി.ഐ പ്രസിഡന്‍റ് ദീപ മാലിക് പറഞ്ഞു.
ജാവലിൻ താരം സുമിത് ആന്‍റിലിനെയും ഷൂട്ടർ അവനി ലേഖാരയെയും അർജുന അവാർഡിനും ശിപാർശ ചെയ്തതായി മാലിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.