മാഞ്ചസ്റ്റർ: ബ്രിട്ടെൻറ ഇതിഹാസ ദീർഘദൂര ഓട്ടക്കാരൻ മോ ഫറക്ക് (മുഹമ്മദ് ഫറ) ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടാനായില്ല. നാലുതവണ ഒളിംപിക്സ് ജേതാവായ മോ ഫറക്ക് മാഞ്ചസ്റ്ററിൽ നടക്കുന്ന ബ്രിട്ടീഷ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ മോശം പ്രകടനത്തോടെയാണ് യോഗ്യത ലഭിക്കാതിരുന്നത്. ഞായറാഴ്ചയാണ് യോഗ്യത തെളിയിക്കാനുള്ള അവസാന സമയം. 38 കാരനായ ഫറക്ക് ഇനി മറ്റൊരു അവസരമില്ല.
10000 മീറ്റർ 27 മിനിറ്റിനും 28 സെക്കൻഡിനും താഴെയുളള സമയത്തിനുള്ളിൽ ഫിനിഷ് ചെയ്താലേ യോഗ്യത നേടാനാകുമായിരുന്നുള്ളൂ. പക്ഷേ 27 മിനിറ്റും 47.04 സെക്കൻഡും കൊണ്ടാണ് ഫറ ഓടിത്തീർത്തത്. 2012ലും 2016ലും ഈയിനത്തിൽ ഫറക്കായിരുന്നു ഒളിംപിക്സ് സ്വർണം. 50000 മീറ്ററിലും ഫറ ഇരട്ട സ്വർണം നേടിയിട്ടുണ്ട്.
ബിർമിങ്ഹാമിൽ ഈ മാസം നടന്ന മീറ്റിലും യോഗ്യത തെളിയിക്കാനാകാത്തതിനെത്തുടർന്നാണ് മാഞ്ചസ്റ്ററിൽ നടന്ന മീറ്റിലേക്ക് ഫറയെ ക്ഷണിച്ചത്. ''തെൻറ പരമാവധി ശ്രമിച്ചു. പക്ഷേ ഏറ്റവും മികച്ചവരുമായി മത്സരിക്കാൻ താൻ യോഗ്യനല്ല. എനിക്ക് അവിസ്മരണീയമായ ഒരു കരിയർ ഉണ്ടായിരുന്നു. അതിൽ ഞാൻ സന്തോഷവാനാണ്'' -ഫറ മത്സരശേഷം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.