10.2 സെക്കൻഡിൽ നൂറ് മീറ്റർ! അടുത്ത ഉസൈൻ ബോൾട്ടെന്ന് ആരാധകർ; വീഡിയോ

ഓസ്‌ട്രേലിയയില്‍ നടന്ന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ വേഗത കൊണ്ട് വിസ്മയം തീർത്ത് ഗൗട്ട്. സുഡാനി വംശജനായ ആസ്ട്രേലിയക്കാരനാണ് അദ്ദേഹം.വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിനെ ഓര്‍മ്മിപ്പിക്കുംവിധമാണ് ഗൗട്ടിന്‍റെ പ്രകടനം. 100 മീറ്റര്‍ മത്സരത്തില്‍ 10.2 സെക്കന്‍ഡുകളിലാണ് താരം ഫിനിഷിങ് ലൈന്‍ തൊട്ടത്. ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡിന് തൊട്ടടുത്തെത്താന്‍ ഗൗട്ടിന് സാധിച്ചു. 9.58 സെക്കന്‍ഡാണ് ബോള്‍ട്ടിന്റെ റെക്കോര്‍ഡ്.


ആദ്യത്തെ 40 മീറ്റര്‍ ദൂരം മാത്രമാണ് കൂടെ മത്സരിച്ചവര്‍ക്ക് ഗൗട്ടിനൊപ്പം പിടിച്ചുനിൽക്കാൻ സാധിച്ചത്. പിന്നീടുള്ള 60 മീറ്റര്‍ ഗൗട്ടിനൊപ്പം എത്താന്‍ ആര്‍ക്കും സാധിച്ചില്ല. ആവേശമുണര്‍ത്തുന്ന മത്സരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിനുപിന്നാലെ ഗൗട്ടിനെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ബോള്‍ട്ടിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അടുത്ത ബോള്‍ട്ട് ആണെന്നുമെല്ലാമാണ് കമന്റുകള്‍.

Tags:    
News Summary - gout gout finished 100 metre in 10.2 seconds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.