10,000 മീറ്ററിൽ 16 വർഷത്തെ റെക്കോഡ് തകർത്ത് ഗുൽവീർ

ന്യൂഡൽഹി: പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ച് ഗുൽവീർ സിങ്. 16 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത ഇന്ത്യൻ താരത്തിന് പക്ഷേ, നേരിയ വ്യത്യാസത്തിൽ ഒളിമ്പിക് യോഗ്യത നഷ്ടമായി. കാലിഫോർണിയയിൽ നടക്കുന്ന ദ ടെൻ മീറ്റിലെ ഹീറ്റ്സിൽ 27.41.81 മിനിറ്റിലാണ് ഗുൽവീർ ഫിനിഷ് ചെയ്തത്.

2008ൽ സുരേന്ദ്ര സിങ് സ്ഥാപിച്ച 28:02.89 മിനിറ്റായിരുന്നു നിലവിലെ റെക്കോഡ്. ഒളിമ്പിക് യോഗ്യത സമയമായ 27 മിനിറ്റ് കൈവരിക്കാൻ ഗുൽവീറിന് കഴിഞ്ഞില്ല.

Tags:    
News Summary - Gulveer broke the 16-year-old record in 10,000 meters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.