തുടർച്ചയായി സിഗരറ്റ് വലിച്ച് 42 കിലോമീറ്റർ മാരത്തൺ ഓടിത്തീർക്കുന്ന ചൈനക്കാരൻ അങ്കിൾ ചെന്നിന്റെ കുതിപ്പ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി. മൂന്ന് മണിക്കൂറും 28 മിനിറ്റുമെടുത്താണ് ചെൻ ഓട്ടം പൂർത്തിയാക്കിയത്. ഓട്ടത്തിലുടനീളം സിഗരറ്റ് പുകക്കുന്ന ഇയാളുടെ വിഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 1500ലധികം പേർ മത്സരിച്ച മാരത്തണിൽ 574ാം സ്ഥാനത്താണ് ചെൻ ഫിനിഷ് ചെയ്തത്. ഷാങ്ഹായിയിലായിരുന്നു മത്സരം.
ഗ്വാങ്ഷു എന്ന പ്രദേശത്തുനിന്നുള്ള ചെൻ ഇതാദ്യമായല്ല ഇത്തരത്തിൽ ഓട്ടത്തിനിറങ്ങുന്നത്. 2018ൽ ഗ്വാങ്ഷു മാരത്തണിലും 2019ൽ സിയാമെൻ മാരത്തണിലും ഇതേ രീതിയിലാണ് ഓടിയത്. ഈ സ്വഭാവം അദ്ദേഹത്തിന് 'സ്മോക്കിങ് ബ്രദർ' എന്ന അപരനാമവും സമ്മാനിച്ചു.
എന്നാൽ, ഇദ്ദേഹം ഓടുമ്പോൾ മാത്രമേ സിഗരറ്റ് ഉപയോഗിക്കൂവെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിഗരറ്റ് വലിച്ചുള്ള അങ്കിൾ ചെന്നിന്റെ ഓട്ടം മറ്റു മത്സരാർഥികളെ പ്രയാസപ്പെടുത്തിയെന്നും പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമുള്ള ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.