ഹാങ്ചോ: ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ ഇന്ത്യൻ വനിതകളും പുരുഷന്മാരും ജയത്തോടെ തുടങ്ങി. വെറ്ററൻ ജോഷ്ന ചിന്നപ്പ, 15കാരി അനാഹത് സിങ്, തൻവി ഖന്ന എന്നിവരടങ്ങിയ വനിത ടീം പാകിസ്താനെ 3-0ത്തിന് തോൽപിച്ചു. പുരുഷന്മാർക്ക് രണ്ടു മത്സരങ്ങളുണ്ടായിരുന്നു. ഹരീന്ദർ പാൽ സന്ധുവും സൗരവ് ഘോഷാലും അഭയ് സിങ്ങും മഹേഷ് മങ്കാവോങ്കറും ഉൾപ്പെട്ട സംഘം 3-0ത്തിന് തന്നെ സിംഗപ്പൂരിനെയും ഖത്തറിനെയും തകർത്തു.
സിംഗ്ൾസിൽ പാകിസ്താന്റെ സാദിയ ഗുല്ലിനെ അനാഹത് 11-6, 11-6, 11-3, നൂറുൽ ഹുദ സാദിഖിനെ ജോഷ്ന 11-2, 11-5, 11-7, നൂറുൽ ഐൻ ഇജാസിനെ തൻവി 11-3, 11-6, 11-2 സ്കോറിനാണ് തോൽപിച്ചത്. പൂൾ ബിയിൽ മലേഷ്യ, മക്കാവു, ചൈന, നേപ്പാൾ എന്നിവയാണ് മറ്റു ടീമുകൾ.
ഇവരിൽ രണ്ടെണ്ണത്തിനാണ് സെമി ഫൈനൽ പ്രവേശനം. പുരുഷന്മാരിൽ സിംഗപ്പൂരിന്റെ ജെറോം ക്ലെമന്റിനെ ഹരീന്ദർ 11-4, 13-11, 8-11, 7-11നും സാമുവൽ കാങ്ങിനെ സൗരവ് 11-9, 11-1, 11-4നും മാർകസ് ഫുവായെ അഭയ് 11-7, 11-7, 11-7നും പരാജയപ്പെടുത്തി. ഖത്തറിന്റെ അൽതമീമി അഹ്മദിനെ മങ്കാവങ്കർ 11-7, 11-7, 11-7നും അൽതമീമി അബ്ദുല്ലയെ സൗരവ് 11-1, 5-11, 11-5, 11-3നും അംജദ് സെയ്ദിനെ അഭയ് 13-11, 8-11, 11-9, 11-2നും വീഴ്ത്തി. പാകിസ്താനും കുവൈത്തും നേപ്പാളുമാണ് പുരുഷ പൂൾ എയിലെ മറ്റു ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.