ഹാങ്ചോ: ഏഷ്യൻ ഗെയിംസ് പുരുഷ ലോങ് ജംപിൽ മെഡലിനായി ഇന്ത്യ കാത്തിരുന്നത് 44 വർഷം. 1978ൽ മലയാളി ഒളിമ്പ്യൻ സുരേഷ് ബാബു സ്വർണം നേടിയ ശേഷം രാജ്യം പോഡിയത്തിൽ കയറിയിട്ടില്ല. ഇന്നലെ മറ്റൊരു മലയാളി പാലക്കാട്ടുകാരൻ എം. ശ്രീശങ്കർ ആ കാത്തിരിപ്പിന് വിരാമമിട്ടു.
വെള്ളി മെഡൽ നേടാൻ ശ്രീ ചാടിയത് 8.19 മീറ്ററാണ്. ചൈനയുടെ വാങ് ജിയാനൻ (8.22) സ്വർണം നേടിയപ്പോൾ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ദേശീയ റെക്കോഡുകാരൻ ജെസ്വിൻ ആൽഡ്രിൻ (7.76) എട്ടാം സ്ഥാനത്തായി. ഫൗളോടെയായിരുന്നു ശ്രീശങ്കറിന്റെ തുടക്കം. രണ്ടാം ശ്രമത്തിൽ 7.87. തുടർന്ന് 8.01ലേക്ക് ഉയർന്ന താരം നാലാം ശ്രമത്തിൽ 8.19 മീറ്റർ ചാടി മെഡലുറപ്പിച്ചു. അവസാന ചാട്ടം എട്ട് മീറ്ററായതോടെ സ്വർണമെന്ന സ്വപ്നം അവസാനിച്ചു.
കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ ശ്രീശങ്കറിന് ഇത്തവണ ലോക ചാമ്പ്യൻഷിപ് ഫൈനലിലേക്ക് യോഗ്യത നേടാനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.