ന്യൂഡൽഹി: ഒക്ടോബർ 28 മുതൽ അൽബേനിയയിൽ നടക്കാനിരിക്കുന്ന ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽനിന്ന് ഇന്ത്യ പിന്മാറി. താരങ്ങളെ അയക്കുന്നില്ലെന്ന് അന്താരാഷ്ട്ര സംഘടനയെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഡബ്ല്യു.എഫ്.ഐയുടെ സ്വയംഭരണാവകാശത്തിൽ കേന്ദ്ര കായിക മന്ത്രാലയം അനാവശ്യമായി ഇടപെടുന്നുവെന്ന് ആരോപിച്ചാണ് പിന്മാറ്റം. ലോക ചാമ്പ്യൻഷിപ് സെലക്ഷൻ ട്രയൽസ് നടത്തുമെന്ന് ഫെഡറേഷൻ പ്രഖ്യാപിച്ചെങ്കിലും സസ്പെൻഷനിലുള്ള ഭരണസമിതി ഇത് ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി താരങ്ങൾ രംഗത്തെത്തിയതോടെ പിൻവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.