നെടുമ്പാശ്ശേരി: ഉസ്ബെക്കിസ്ഥാനിലെ സമ്മർഖണ്ടിൽ നടന്ന 20-ാമത് അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിൽനിന്ന് പങ്കെടുത്ത ദമ്പതികൾക്ക് അഭിമാന നേട്ടം. ആലുവ ചെങ്ങമനാട് പറമ്പയം മാനാടത്ത് വീട്ടിൽ സുബൈർ മാനാടത്തും ഭാര്യ നസീമ സുബൈറുമാണ് അഭിമാന നേട്ടമുണ്ടാക്കിയത്.
100 കിലോയിലധികം വരുന്ന വിഭാഗത്തിൽ സുബൈർ മൂന്ന് വെള്ളി മെഡലുകളും ഒരു വെങ്കലവും നേടിയപ്പോൾ നസീമ 80 കിലോ വിഭാഗത്തിൽ രണ്ട് വെള്ളിയും കരസ്ഥമാക്കി.
ഇന്ത്യയിൽനിന്ന് 10 അംഗ ടീമാണ് മത്സരത്തിൽ പങ്കെടുത്തത്. ഇന്ത്യക്ക് മൊത്തം അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് ലഭിച്ചത്. തിങ്കളാഴ്ച മത്സരം സമാപിക്കും.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരിയിലെത്തുന്ന സുബൈർ - നസീമ ദമ്പതികൾക്ക് പഞ്ചഗുസ്തി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.