ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇടിക്കൂട്ടിലെ രാജാവ്

ഹൈദരാബാദ്: ഇടിക്കൂട്ടിലും ഹോളിവുഡിലും നിറഞ്ഞുനിന്ന് ലോകമെമ്പാടും ആരാധകരുള്ള താരമാണ് ജോൺ സീന. 16 തവണ ലോക ചാമ്പ്യനായ ജോൺ സീനയുടെ ഡബ്ല്യൂ.ഡബ്ല്യൂ.ഇ തിരിച്ചുവരവിൽ ഇന്ത്യൻ ആരാധകർക്കും സന്തോഷ വാർത്തയുണ്ട്. സെപ്റ്റംബർ എട്ടിന് ഹൈദരാബാദിൽ നടക്കുന്ന ഡബ്ല്യൂ.ഡബ്ല്യൂ.ഇ സൂപ്പർസ്റ്റാർ സ്‌പെക്ടക്കിളിൽ അദ്ദേഹം പങ്കെടുക്കും. ആദ്യമായാണ് ജോൺ സീന ഇന്ത്യയിൽ മത്സരിക്കാനായി എത്തുന്നത്. 

സെപ്‌റ്റംബർ ഒന്നിന് പെൻസിൽവാനിയയിലെ ഹെർഷെയിലെ ദി ജയന്റ് സെന്ററിൽ നടക്കാനിരിക്കുന്ന സ്മാക്‌ഡൗണിന്റെ ആദ്യ എപ്പിസോഡിൽ സീന റിങ്ങിൽ പ്രത്യക്ഷപ്പെടും. തുടർന്നായിരിക്കും ഇന്ത്യയിലേക്കെത്തുക.

ഇന്ത്യയിൽ ആദ്യമായി മത്സരിക്കാനെത്തുന്നതിലും ആരാധകരെ കാണുന്നതിലുമുള്ള ആവേശത്തിലാണ് താനെന്ന് ജോൺ സീന എക്സിൽ(ട്വിറ്ററിൽ) കുറിച്ചു.

യു.എസ് ചാമ്പ്യൻഷിപ്പിൽ ഓസ്റ്റിൻ തിയറിയെ നേരിട്ടപ്പോഴാണ് സീന അവസാനമായി ഡബ്ല്യൂ.ഡബ്ല്യൂ.ഇയിൽ  ഇറങ്ങിയത്‌. അന്ന് തിയറിയോട് മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.

ഹൈദരാബാദിലെ മത്സരം ജി.എം.സി ബാലയോഗി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. എന്നാൽ എതിരാളി ആരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തിവിട്ടിട്ടില്ല. 


Tags:    
News Summary - John Cena to Return to WWE for SmackDown, India's Superstar Spectacle in September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.