ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ ഡിസ്കസ് ത്രോയിൽ ആറാംസ്ഥാനം നേടിയ കമൽപ്രീത് കൗറിനെ ഉത്തേജക മരുന്നുപയോഗിച്ചതിന് മൂന്നുവർഷത്തേക്ക് വിലക്കി. നിരോധിത സ്റ്റിറോയ്ഡായ സ്റ്റാനോസോളോളിന്റെ അംശം പരിശോധനയിൽ വ്യക്തമായതിനെത്തുടർന്നാണ് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂനിറ്റ് (എ.ഐ.യു) ഈ വർഷം മാർച്ച് 29 മുതൽ മുൻകാല പ്രാബല്യത്തോടെ വിലക്കിയത്. പട്യാലയിൽവെച്ച് ശേഖരിച്ച സാംപിളിൽ സ്റ്റിറോയ്ഡ് പോസിറ്റിവായതിനാൽ കമൽപ്രീതിനെ കഴിഞ്ഞ മേയിൽ താൽക്കാലികമായി വിലക്കിയിരുന്നു. 2021ൽ മികച്ച പ്രകടനം നടത്തിയ കമൽപ്രീത് 65.06 മീറ്ററോടെ ദേശീയ റെക്കോഡും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.