തിരുവനന്തപുരം: ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ സ്കൂൾ നീന്തൽ മത്സരങ്ങൾക്കുള്ള കേരള ടീമിന് കേരള എക്സ്പ്രസിലെ ദുരിതയാത്രക്ക് താൽക്കാലിക ആശ്വാസം. ജനറല്‍ കമ്പാർട്മെന്റിലുണ്ടായിരുന്ന 28 അംഗ സംഘത്തിന് 10 സ്ലീപ്പര്‍ ബര്‍ത്ത് ലഭിച്ചു. ഇതോടെ ടീം പരിശീലകരും ബര്‍ത്തിലേക്കു മാറി. വിജയവാഡയില്നിന്നെടുത്ത പ്രീമിയം തത്കാല്‍ വഴിയാണ് ബര്‍ത്ത് ലഭിച്ചത്. സംഘം ഇന്ന് വൈകീട്ടോടെ ഡല്‍ഹിയിലെത്തും. അതിനുമുമ്പ് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ.
28 നീന്തൽതാരങ്ങളും പരിശീലകരും ടീം മാനേജരും ഉൾപ്പെടുന്ന സംഘം ഇന്നലെ തിരുവനന്തപുരത്തുനിന്നാണ് യാത്രതിരിച്ചത്. യാത്രക്കായി സ്പെഷൽ ബോഗിക്കായി റെയിൽവേക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും അത് അനുവദിക്കാത്തിനെ തുടർന്നാണ് ജനറൽ കമ്പാർട്മെന്റിൽ യാത്ര ചെയ്യേണ്ടിവന്നത്. അണ്ടർ-14, 17, 19 വിഭാഗത്തിലെ മത്സരങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.