കുവൈത്ത്സിറ്റി: 19ാമത് ഏഷ്യൻ ഗെയിംസിനായി കുവൈത്ത് കായിക പ്രതിനിധി സംഘം ചൈനയിലേക്ക് പുറപ്പെട്ടു. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടുവരെ ഹാങ്ഷൗ നഗരത്തിലാണ് 19ാമത് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. കുവൈത്ത് കായിക പ്രതിനിധി സംഘം ബുധനാഴ്ചയാണ് ചൈനയിലേക്ക് പുറപ്പെട്ടത്. 25 വ്യക്തിഗത, ടീം കായിക ഇനങ്ങളിലായി 141 പുരുഷ-വനിത താരങ്ങൾ മത്സരിക്കുന്നുണ്ടെന്ന് കുവൈത്ത് ഡെലിഗേഷൻ ചീഫും കുവൈത്ത് ഒളിമ്പിക് കമ്മിറ്റി അംഗവുമായ ഫാത്തിമ ഹയാത്ത് പ്രസ്താവനയിൽ പറഞ്ഞു.
സ്പോർട്സ് പബ്ലിക്ക് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഫൈസൽ അൽ യതീം, കുവൈത്ത് ഒളിമ്പിക് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അലി അൽ മാരി, ഒളിമ്പിക് കമ്മിറ്റി ഡയറക്ടർ ബോർഡ് അംഗം ഷെയ്ഖ് ജാബർ താമർ ജാബർ അൽ അഹമ്മദ് അൽ സബാഹ്, കമ്മിറ്റി അംഗം ഗാസി അൽ ജ്രൈവി, കുവൈത്ത് ഒളിമ്പിക് കമ്മിറ്റി ഓഫിസ് പ്രസിഡന്റ് ഹമദ് അൽ അദാൻ എന്നിവരും സംഘത്തിലുണ്ട്. 1982 മുതൽ കുവൈത്ത് താരങ്ങൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്.
1982ൽ കുവൈത്ത് 76 മെഡലുകൾ നേടിയിട്ടുണ്ട്. 24 സ്വർണവും 22 വെള്ളിയും 30 വെങ്കലവുമാണ് കുവൈത്ത് അത്ലറ്റുകൾ നേടിയത്. ബാങ്കോക്കിൽ നടന്ന 13ാം ഏഷ്യൻ ഗെയിംസിൽ 14 മെഡലുകൾ നേടിയത് കുവൈത്ത് പങ്കെടുത്തതിൽ ഏറ്റവും വിജയകരമായ സെഷനായി കണക്കാക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.