ദുബൈ: മാഗ്നസ് കാൾസൺ ഫിഡെ ലോക ചെസ് കിരീടം നിലനിർത്തി. ദുബൈയിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ റഷ്യയുടെ ചലഞ്ചർ ഇയാൻ നിപോംനിഷിയെ പരാജയപ്പെടുത്തിയാണ് നോർവേയുടെ ചെസ് ഇതിഹാസം കാൾസൺ അഞ്ചാം തവണയും ലോകജേതാവായത്.
20 ലക്ഷം യൂറോയാണ് (ഏകദേശം 17,13,50,000 രൂപ) ആണ് സമ്മാനത്തുക. ഇതിെൻറ 60 ശതമാനം ജേതാവിനും 40 ശതമാനം തോറ്റയാളിനും ലഭിക്കും.
14 റൗണ്ട് മത്സരത്തിൽ 11ാം റൗണ്ട് പിന്നിട്ടപ്പോഴേക്കും 7.5-3.5 ലീഡ് നേടിയാണ് കാൾസൺ കിരീടമുറപ്പിച്ചത്. മൂന്നു മണിക്കൂറും 21 മിനിറ്റും നീണ്ട മത്സരത്തിൽ 49ാം നീക്കത്തിലാണ് കാൾസൺ വിജയംകണ്ടത്.
31കാരനായ കാൾസൺ 2013 മുതൽ ലോകചാമ്പ്യനാണ്. ഇന്ത്യയുടെ ലോകചാമ്പ്യൻ വിശ്വനാഥൻ ആനന്ദിനെ വീഴ്ത്തി തുടങ്ങിയ പടയോട്ടത്തിന് തടയിടാൻ ഇതുവരെ ആർക്കുമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.