ജിദ്ദയിൽ 'വേൾഡ് ടൂറിങ്​ കാർ കപ്പ്' കാറോട്ട മത്സരം സമാപിച്ചു

ജിദ്ദ: ഇന്റർനാഷനൽ ഓട്ടോമൊബൈൽ ഫെഡറേഷൻ സംഘടിപ്പിച്ച 'വേൾഡ് ടൂറിങ്​ കാർ കപ്പ്' (ഡബ്ല്യു.ടി.സി.ആർ) കാറോട്ട മത്സരം സമാപിച്ചു. സൗദി മോട്ടോർ സ്‌പോർട്‌സ് കമ്പനിയുടെ സഹകരണത്തോടെ വെള്ളിയാഴ്ച മുതൽ ഞായറാഴച് വരെ ജിദ്ദ കോർണിഷ് കാറോട്ട മത്സര ട്രാക്കിലാണ്​ മത്സരങ്ങൾ നടന്നത്. ബെൽജിയൻ താരം ഗൈൽസ് മാഗ്നസിനാണ്​ ഒന്നാം സ്ഥാനം. കോംടോയോ ഓഡി സ്‌പോർട്ട് ടീം ഡ്രൈവർ മാസിഡോണിയൻ താരം വിക്ടർ ഡേവിഡോവ്സ്​കി രണ്ടാം സ്ഥാനവും സ്ക്വാഡ കോർസ് ടീമിലെ ബി.ആർ.സി ഹ്യുണ്ടായി ഡ്രൈവർ സ്പാനിഷ് താരം മൈക്കൽ അസ്കോണ മൂന്നാം സ്ഥാനവും നേടി.

'വേൾഡ് ടൂറിങ്​ കാർ കപ്പ്' കാറോട്ട മത്സര ജേതാക്കൾ

ജിദ്ദ ഗവർണർ അമീർ സഊദ്​ ബിൻ അബ്​ദുല്ല ബിൻ ജലവി​ വിജയികളെ കിരീടമണിയിച്ചു​. സൗദി മോട്ടോർ സ്‌പോർട്‌സ് ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ അൽഫൈസൽ, സൗദി ഫെഡറേഷൻ ഓഫ് മോട്ടോഴ്‌സ് ആൻഡ് മോട്ടോർസൈക്കിൾസ് ഡയറക്ടർ ബോർഡ് അംഗം അമീർ തലാൽ ബിൻ മുഹമ്മദ് അൽ അബ്​ദുല്ല അൽ ഫൈസൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


Tags:    
News Summary - Magnus wins as WTCR concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.