മലപ്പുറം: താനൂർ സ്വദേശി മുഹമ്മദ് ഹനാൻ 110 മീറ്റർ ഹർഡിൽസ് ലോകറാങ്കിങ്ങിൽ മൂന്നാമതെത്തി. ഇന്‍റർനാഷണൽ അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിദ്ധപ്പെടുത്തിയ പുതിയ റാങ്കിങ്ങിലാണ് ഹനാൻ അണ്ടർ 18 വിഭാഗത്തിൽ മൂന്നാമതെത്തിയത്. ഈ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒരു ഇന്ത്യക്കാരൻ എത്തുന്നത് ഇതാദ്യമായാണ്.
ഫ്രെബുവരിയിൽ കാലിക്കറ്റ് സർവകലാശാലയുടെ സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണേന്ത്യൻ മേഖല ജൂനിയർമീറ്റിൽ 13.80 സെക്കൻഡിൽ ഫിനിഷ് ചെയ്ത പ്രകടനമാണ് ഹനാനെ നേട്ടത്തിലെത്തിച്ചത്. ദക്ഷിണാഫ്രിക്കൻ താരമായ മൈക്കൽ ജൻ ഡി ബീർ ഒന്നാമതായ ലിസ്റ്റിൽ രണ്ടാമതുള്ളത് ദക്ഷിണാഫ്രിക്കയുടെ തന്നെ ഇസ്മായിൽ മുജാഹിദാണ്.
താനൂർ ദേവധാർ സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ ഹനാൻ താനൂർ വെള്ളച്ചാലിൽ കരീമിന്‍റെയും നൂർജഹാന്‍റെയും മകനാണ്. 2024 ഒളിംപിക്സിലെ മെഡൽ നേട്ടമാണ് ഈ 17 കാരന്‍റെ സ്വപ്നം. സഹോദരൻ ഹർഷാദിന്‍റെ കീഴിലുള്ള പരിശീലനമാണ് ഹനാനെ മികച്ച താരമാക്കി വളർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.