ലണ്ടൻ: വമ്പന്മാർ ഏറ്റുമുട്ടുന്ന വിംബ്ൾഡൺ ടെന്നിസ് പുരുഷ സിംഗ്ൾസ് സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. സ്പാനിഷ് യുവതാരം കാർലോസ് അൽകാരസും റഷ്യയുടെ ഡാനിൽ മെദ് വദേവും തമ്മിലാണ് ആദ്യ കളി. പിന്നാലെ സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചിനെ ഇറ്റലിയുടെ യുവരക്തം ലോറെൻസോ മുസേറ്റിയാണ് നേരിടുന്നത്.
കഴിഞ്ഞ വർഷത്തെ ഫൈനലിൽ ദ്യോകോവിചിനെ അട്ടിമറിച്ച അൽകാരസ് കിരീടത്തുടർച്ച തേടിയിറങ്ങുകയാണ്. മൂന്നാം സീഡായ താരം സെമി ഫൈനലിൽ യു.എസിന്റെ ടോമി പോളിനെയാണ് തോൽപിച്ചത്. മെദ് വദേവാകട്ടെ ഒന്നാം സീഡ് ഇറ്റലിയുടെ ജാനിക് സിന്നറിനെ മറികടന്ന് കലാശക്കളിക്ക് ടിക്കറ്റെടുത്തു. ആസ്ട്രേലിയക്കാരൻ അലക്സ് ഡീ മിനോർ പരിക്കേറ്റ് പിന്മാറിയതിനാൽ വാക്കോവർ ലഭിക്കുകയായിരുന്നു ദ്യോകോക്ക്. യു.എസിന്റെ ടെയ്ലർ ഫ്രിറ്റ്സായിരുന്നു 25ാം സീഡായ മുസേറ്റിയുടെ സെമിയിലെ എതിരാളി. രണ്ടാം സീഡായ ദ്യോകോവിച് എട്ടാം വിംബ്ൾഡനും 25ാം ഗ്രാൻഡ് സ്ലാമുമാണ് ലക്ഷ്യമിടുന്നത്.
ലണ്ടൻ: കന്നി ഗ്രാൻഡ് സ്ലാം കിരീടം തേടുന്ന ഇറ്റലിയുടെ ജാസ്മിൻ പവോലിനി വിംബ്ൾഡൺ വനിത സിംഗ്ൾസ് ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ക്രൊയേഷ്യയുടെ ഡോണ വെകിചിനെ 2-6, 6-4, 7-6 സ്കോറിനാണ് തോൽപിച്ചത്. ആദ്യ സെറ്റ് വെകിച് അനായാസം നേടിയെങ്കിലും ശക്തമായി തിരിച്ചുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.