ബംഗളൂരു: വോളി ആരാധകർക്ക് ഇനി അഞ്ചുനാൾ കൺനിറയെ തീപാറും അടിതടകളുടെ ദിനങ്ങൾ. വൻകരകളിലെ ചാമ്പ്യന്മാർ ലോക ക്ലബ് കിരീടത്തിനായി മാറ്റുരക്കുന്ന പുരുഷ വോളിബാൾ ക്ലബ് വേൾഡ് ചാമ്പ്യൻഷിപ്പിന് ബുധനാഴ്ച ബംഗളൂരുവിൽ വിസിലുയരും. കോറമംഗല നാഷനൽ ഗെയിംസ് വില്ലേജിലെ ഇൻഡോർ സ്റേറഡിയത്തിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ജപ്പാനിലെ സൺടറി സൺബേഡ്സ് യൂറോപ്യൻ പ്രതിനിധികളായ തുർക്കിയിൽനിന്നുള്ള ഹൾക്ബാങ്ക് സ്പോർ ക്ലബിനെ നേരിടും.
നിലവിലെ ചാമ്പ്യന്മാരായ ഇറ്റാലിയൻ ക്ലബിന് കിരീടം കാക്കുകയാണ് ലക്ഷ്യം. മുമ്പ് രണ്ടു ക്ലബുകൾ മാത്രമേ ലോക ക്ലബ് വോളിയിൽ കിരീടം നിലനിർത്തിയിട്ടുള്ളൂ. സ്റ്റാർ സെറ്റർ സിമോൺ ജിയാനെല്ലിയും സൂപ്പർ അറ്റാക്കർ പോളിഷ് താരം വിൽഫ്രഡോ ലിയോണും ടീമിന്റെ കരുത്ത്. കഴിഞ്ഞ ചാമ്പ്യൻഷിപ്പിലെ മികച്ച അറ്റാക്കർ എന്ന ബഹുമതിയും വിൽഫ്രഡിനുണ്ട്.
തുർക്കിയയിലെ അങ്കാറ കേന്ദ്രമായ ക്ലബ്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ. ടോക്യോ ഒളിമ്പിക്സിൽ ഫ്രാൻസ് ടീമംഗമായിരുന്ന ഔട്ട്സൈഡ് ഹിറ്റർ ഇർവിൻ നഗേപത്, ഡച്ച് താരം നിമിർ അബ്ദുൽ അസീസ് എന്നിവർ ടീമിന്റെ കരുത്ത്.
ലോക ക്ലബ് വോളി ചാമ്പ്യൻഷിപ്പിൽ 2012 മുതൽ സ്ഥിരം സാന്നിധ്യമറിയിക്കുന്ന ബ്രസീലിയൻ ക്ലബ്. ബ്രസീലിയൻ ഒളിമ്പിക് ചാമ്പ്യൻ ലൂകാസും വാലസ് ഡിസൂസയും അടങ്ങുന്ന ടീം എതിരാളികൾക്ക് വിറയേകും.
വോളിക്ക് വളക്കൂറുള്ള ബ്രസീലിയൻ മണ്ണിൽനിന്നാണ് ഇതാംബെ മിനാസിന്റെ വരവ്. ലാറ്റിനമേരിക്കൻ മേഖലയിൽനിന്ന് ക്രുസെരിയോ ക്ലബിനൊപ്പം ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. അണ്ടർ 21 ലോക ചാമ്പ്യൻഷിപ്പിൽ കളിച്ച 19 കാരൻ ആർതർ ബെന്റോയുടെ ഔട്ട്സൈഡ് ഹിറ്ററുകൾ നിർണായകം.
ഏഷ്യൻ ചാമ്പ്യന്മാരാകുന്ന ആദ്യ ജപ്പാൻ ക്ലബാണ് സൺടറി സൺബേഡ്സ്. ദേശീയ താരങ്ങളുടെ കരുത്തിലാണ് ടീം ബംഗളൂരുവിലെത്തുന്നത്. മിഡിൽബ്ലോക്കർ തയ്ഷി ഒനൊഡെറ, സെറ്റർ മസാകി ഒയ, ഔട്ട്സൈഡ് ഹിറ്റർ കെന്യ ഫുജിനക എന്നിവരാണ് പ്രധാന താരങ്ങൾ.
നിലവിൽ പ്രൈം വോളി ലീഗ് ചാമ്പ്യന്മാർ. ആതിഥേയരെന്ന നിലയിലാണ് ചാമ്പ്യൻഷിപ്പിൽ പ്രവേശനം. ഇന്ത്യൻ കരുത്തിലാണ് ടീമിന്റെ ആത്മവിശ്വാസം. അന്താരാഷ്ട്ര വേദികളിൽ ദേശീയ ജഴ്സിയണിഞ്ഞ താരങ്ങളെ അണിനിരത്തി പവർ കൂട്ടിയ ടീം പരിചയ സമ്പന്നരായ എതിരാളികൾക്കുമേൽ നേടുന്ന ഒരോ ജയവും ഇന്ത്യൻ വോളിയുടെ ചരിത്രമാവും.
അഹ്മദാബാദ് ഡിഫൻഡേഴ്സിനെ മുത്തുസ്വാമി അപ്പാവു നയിക്കും; അംഗമുത്തു രാമസ്വാമി യൂനിവേഴ്സൽ പ്ലെയർ
ബംഗളൂരു: ലോക ക്ലബ് വോളി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ പ്രതിനിധികളായ അഹ്മദാബാദ് ഡിഫൻഡേഴ്സിനെ മുത്തുസ്വാമി അപ്പാവു നയിക്കും. ദക്ഷിണമൂർത്തി സുന്ദരേശനാണ് കോച്ച്. ആസ്ട്രേലിയൻ ഇന്റർനാഷനൽ മാക്സ് സെനികയാണ് ഏക വിദേശ താരം.
മലയാളി താരം ഷമീമുദ്ദീൻ അമ്രബാത്ത് അടക്കം ഒരുപിടി മികച്ച ദേശീയ താരങ്ങളുടെ കരുത്തിലാണ് ടീം അങ്കത്തിന് കച്ചകെട്ടുന്നത്. 15 അംഗ ടീമിൽ അംഗമുത്തു രാമസ്വാമി യൂനിവേഴ്സൽ പ്ലെയറായി കളം നിറയും. മുത്തുസ്വാമി അപ്പാവുവും ഉക്രപാണ്ഡ്യൻ മോഹനുമാണ് സെറ്റർമാർ. അറ്റാക്കർമാരായി മാകസ് സെനികക്ക് പുറമെ അസ്മത്തുല്ല, അമിത് ഗുലിയ, സന്തോഷ് സഹായ അന്തോണി രാജ്, നന്ദഗോപാൽ സുബ്രഹ്മണ്യം എന്നിവരും ലിബറോമാരായി തമിൾവനൻ ശ്രീകാന്ത്, രാമനാഥൻ രാമമൂർത്തി എന്നിവരുമാണുള്ളത്. ഷമീമുദ്ദീനും അശ്വൽ റായി, സ്രജൻ യു. ഷെട്ടി, പർഥ് പട്ടേൽ, മനോജ് മഞ്ജുനാഥ എന്നിവരാണ് മിഡിൽ ബ്ലോക്കർമാർ.
പ്രൈംവോളിയിൽ അഹ്മദാബാദിനൊപ്പമുണ്ടായിരുന്ന മലയാളി താരം ഷോൺ ടി. ജോൺ ഇത്തവണ ടീമിലില്ല. ലോക ക്ലബ് വോളിക്ക് മാത്രമായി പ്രത്യേക ടീമാണ് അഹ്മദാബാദ് ഒരുക്കിയിരിക്കുന്നത്. പ്രൈംവോളി ലീഗിലെ മറ്റു ടീമുകളിൽനിന്നും ക്ലബ് വോളിക്കായി കളിക്കാരെ എടുക്കാനുള്ള അനുമതിയുണ്ട്. മുംബൈ മെറ്റിയേഴ്സ് താരമായ ഷമീമുദ്ദീൻ, കൊൽക്കത്ത തണ്ടർബോൾട്ട് താരമായ അശ്വൽ റായ് തുടങ്ങിയവർ അഹ്മദാബാദിനൊപ്പമുണ്ട്.
വൈകീട്ട് 5.00: ഹൾക്ബാങ്ക് സ്പോർ ക്ലബ് X സൺടറി സൺബേഡ്സ്
രാത്രി 8.30: അഹ്മദാബാദ് ഡിഫൻഡേഴ്സ് X ഇതംബെ മിനാസ്
വൈകീട്ട് 5.00: സഡ ക്രുസൈറോ വോളി X സൺടറി സൺബേഡ്സ്
രാത്രി 8.30: സർ സികോമ പെറൂജിയ X ഇതംബെ മിനാസ്
വൈകീട്ട് 5.00: ഹൾക്ബാങ്ക്
സ്പോർ ക്ലബ് X സഡ ക്രുസൈറോ വോളി
രാത്രി 8.30: അഹ്മദാബാദ് ഡിഫൻഡേഴ്സ് X സർ സികോമ പെറൂജിയ
വൈകീട്ട് 5.00: ഒന്നാം സെമി ഫൈനൽ -പൂൾ എ 1 X പൂൾ ബി 2
രാത്രി 8.30: രണ്ടാം സെമി ഫൈനൽ - പൂൾ ബി 1 X
പൂൾ എ 2
വൈകീട്ട് 5.00 : ലൂസേഴ്സ് ഫൈനൽ
രാത്രി 8.30: ഫൈനൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.