ദോഹ: ലുസൈലിലെ റേസിങ് സർക്യൂട്ടിൽ മിന്നൽ വേഗം തീർത്ത് മോട്ടോർ റൈഡർമാർ കുതിച്ചുപായുന്ന മോട്ടോ ജി.പി ഖത്തർ ഗ്രാൻഡ്പ്രീയിൽ ഞായറാഴ്ച സമാപനം. സീസണിലെ കിരീടനിർണയ മത്സരമായി മാറിയ ഖത്തർ ഗ്രാൻഡ്പ്രീയിൽ മുൻനിരക്കാരെയെല്ലാം മറികടന്ന് ഡുകാട്ടിയുടെ ഇറ്റാലിയൻ റൈഡർ ലൂകാ മാറിനി പോൾപൊസിഷനിൽ ലീഡ് നേടി. ഞായറാഴ്ചത്തെ ഫൈനൽ റേസിൽ, കിരീടപോരാട്ടത്തിൽ ഇഞ്ചോടിഞ്ച് നിലയുറപ്പിച്ച ഇറ്റലിയുടെ ഫ്രാൻസിസ്കോ ബഗ്നായക്കും സ്പെയിനിന്റെ ജോർജ് മാർട്ടിനും മുന്നിലായി ആദ്യ സ്ഥാനക്കാരനായി തന്നെ ലുകാ മാറിനിക്ക് റൈഡിന് തുടക്കംകുറിക്കാം.
അതേസമയം, ശനിയാഴ്ച നടന്ന റേസിൽ ഏറ്റവും വേഗതയേറിയ കുതിപ്പുമായി ഫ്രഞ്ച് താരം ജൊഹാൻ സാർകോ മുന്നിലെത്തി. ലോകചാമ്പ്യൻ ഫ്രാൻസിസ്കോ ബഗ്നയുടെ കോഴ്സ് റെക്കോഡ് മറികടന്നതാണ് 1:52.38 എന്ന സമയത്തിൽ സാർകോ ഫിനിഷ് ചെയ്തത്. ശനിയാഴ്ച പ്രാക്ടിസും മൂന്നു റൗണ്ട് യോഗ്യതാറൗണ്ടും സ്പ്രിന്റും പൂർത്തിയാക്കിയശേഷമായിരിക്കും ഞായറാഴ്ച ഫൈനൽ റേസിന് ലുസൈൽ സർക്യൂട്ട് വേദിയാകുന്നത്. രാത്രി എട്ടു മണി മുതലാണ് യോഗ്യത നേടുന്ന ഏറ്റവും മികച്ച 12 റൈഡർമാർ മാറ്റുരക്കുന്ന ഫൈനൽ റേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.