മെഡൽ സ്വപ്നം പൊലിഞ്ഞു; ശ്രീശങ്കർ ഏഴാമത്

യുജീൻ:  ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മുരളി ശ്രീ ശങ്കറിന് ഫൈനലിലെ ചാട്ടങ്ങൾ പിഴച്ചു. തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയ ശ്രീശങ്കർ ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ നടന്ന ഫൈനലിൽ ഏഴാമതായാണ് ഫിനിഷ് ചെയ്തത്.

ഫൈനലിലെ ആദ്യ ശ്രമത്തിൽ 7.96 ചാടി മുന്നിലെത്തിയ മലയാളിതാരത്തിന് പിന്നീടൊരിക്കലും ഇന്ത്യ കാത്തിരുന്ന ചാട്ടം സാധ്യമായില്ല. യോഗ്യത റൗണ്ടിൽ എട്ടു മീറ്റർ ചാടി ഫൈനലിന് അർഹത നേടിയ ശ്രീശങ്കറിന്റെ ഈ വർഷത്തെ മികച്ച ചാട്ടം 8.36 ആയിരുന്നു. ഇന്ന് ഇന്ത്യൻ സമയം രാവിലെ നടന്ന പോരാട്ടത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും ചാട്ടം പിഴച്ചെങ്കിലും ആദ്യ എട്ടിൽ ഇടം പിടിച്ച് മൂന്ന് അവസരങ്ങൾ കൂടി നേടിയെടുത്തു.

നാലാമത്തെ ചാട്ടവും പിഴച്ച ശ്രീശങ്കറിന് അടുത്ത ശ്രമങ്ങളിൽ 7.89, 7.83 എന്നീ ദൂരങ്ങൾ മാത്രമേ താണ്ടാനായുള്ളൂ. അവസാന ശ്രമത്തിൽ 8.34 മീറ്റർ ചാടിയ ചൈനയുടെ ജിയാനൻ വാങ്ങിനാണ് സ്വർണം.ഗ്രീസിന്റെ മിലിറ്റാഡ് ടെന്റ ഗ്ലൂവിനാണ് (8.32) വെള്ളി.

Tags:    
News Summary - Murali Sreeshankar finishes seventh in Long Jump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.