ലൂസാന്‍ ഡയമണ്ട് ലീഗില്‍ ഒന്നാമനായി നീരജ് ചോപ്ര

ഇന്ത്യയുടെ ജാവലിൻ ത്രോ ഇതിഹാസം നീരജ് ചോപ്രയ്ക്ക് ലൂസാന്‍ ഡയമണ്ട് ലീഗില്‍ ഒന്നാം സ്ഥാനം. ആദ്യ ശ്രമത്തില്‍ തന്നെ 89.08 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് ഒന്നാം സ്ഥാനവും ഡയമണ്ട് ലീഗ് ഫൈനല്‍സിലേയ്ക്ക് യോഗ്യതയും നേടിയത്. അടുത്തമാസം സൂറിച്ചിലാണ് ഡയമണ്ട് ലീഗ് ഫൈനല്‍സ്.

പരിക്ക് കാരണമെടുത്ത ഇടവേളക്ക് ശേഷമുള്ള താരത്തിന്റെ ആദ്യമല്‍സരമായിരുന്നു സ്വിറ്റ്സർലൻഡിലെ ലുസേനിൽ നടന്ന ഡയമണ്ട് ലീഗ് ചാംപ്യൻഷിപ്പ്. സ്റ്റോക്ഹോം ഡയമണ്ട് ലീഗില്‍ നീരജ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ ജോക്കബ് വാഡ്ലീച്ച് രണ്ടാമതും അമേരിക്കയുടെ കര്‍ട്ടിസ് തോംസണ്‍ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Tags:    
News Summary - Neeraj Chopra In Lausanne Diamond League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.