ന്യൂഡൽഹി: ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിഖാത് സരീനും നിതു ഗംഗാസും ലവ്ലിന ബോർഗോഹെയ്നും ഫൈനലിൽ. നിലവിലെ ജേത്രിയായ നിഖാത് 50 കിലോ വിഭാഗത്തിലും നിതു 48 കിലോയിലുമാണ് സെമിഫൈനൽ ജയിച്ചത്.
റിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ കൊളംബിയയുടെ ഇൻഗ്രിത് വലൻസിയയെ 5-0നാണ് നിഖാത് ഇടിച്ചിട്ടത്. കസഖ്സ്താന്റെ ബൽകിബെകോവയെ 5-2നാണ് നിതു തോൽപിച്ചത്. വലസിയക്കെതിരെ തകർപ്പൻ ഫോമിലായിരുന്ന നിഖാത് വേഗമേറിയ പഞ്ചിലൂടെ വലൻസിയയെ എളുപ്പം കീഴടക്കുകയായിരുന്നു.
ബൽകിബെകോവക്കെതിരെ ആദ്യ റൗണ്ടിൽ നിതു 2-3ന് പിന്നിലായിരുന്നു. രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരം അതിശക്തമായി തിരിച്ചുവന്നു. 75 കിലോയിൽ ചൈനയുടെ ലി ക്വിയാനെ 4-1ന് തോൽപ്പിച്ചാണ് ലവ്ലിന ഇന്ത്യക്ക് മൂന്നാമത്തെ വെള്ളിമെഡൽ ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.