ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ബോക്സിങ്ങിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. നിലവിലെ ലോക ചാമ്പ്യൻ നിഖാത് സരീൻ ആണ് വനിതകളുടെ ലൈറ്റ് ൈഫ്ലവെയ്റ്റ് ഫൈനലിൽ അയർലൻഡിലെ കാർളി മക്‌നോളിനെ തകർത്ത് സ്വർണത്തിലേക്ക് ഇടിച്ചുകയറിയത്.
നിതു ഗംഗാസ്, അമിത് പംഗൽ എന്നിവരാണ് നേരത്തെ ബോക്സിങ് റിങ്ങിൽ ഇന്ത്യക്കായി സ്വർണം നേടിയത്. ഞായറാഴ്ച ഇന്ത്യയുടെ നാലാം സ്വർണമാണ് വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരിൻ സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിൽസിൽ ഇന്ത്യയിലെ 17ാം സ്വർണം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.