മെൽബൺ: ലോക ഒന്നാം നമ്പറില്ലാതെ ആസ്ട്രേലിയൻ ഓപൺ മത്സരങ്ങളെന്ന ആധിയുടെ കാർമേഘം ഇനിയും ആകാശത്ത് കനത്തുനിൽക്കെ തനിക്ക് ചില തെറ്റുകൾ സംഭവിച്ചെന്ന തുറന്നുപറച്ചിലുമായി നൊവാക് ദ്യോകോവിച്.
ആസ്ട്രേലിയയിലേക്ക് വിസ അപേക്ഷക്ക് നൽകിയ ഫോറത്തിൽ തെറ്റുവരുത്തിയെന്നും കോവിഡ് പോസിറ്റിവായിരിക്കെ മാധ്യമപ്രവർത്തകനെ കണ്ടെന്നുമാണ് താരം സമ്മതിച്ചിരിക്കുന്നത്. വിസ നൽകണോ പുറത്താക്കണോ എന്ന വിഷയത്തിൽ ഇനിയും ആസ്ട്രേലിയ അന്തിമ തീരുമാനം എടുത്തില്ലെന്നിരിക്കെ വെളിപ്പെടുത്തൽ തിരിച്ചടിയാകുമോ എന്നാണ് ആശങ്ക.
ഒരാഴ്ച മുമ്പ് ആസ്ട്രേലിയയിലെത്തിയ താരത്തെ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ തടവിലാക്കിയിരുന്നു. കോടതി ഇടപെട്ടാണ് മോചിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനത്തിനിറങ്ങിയ താരം തിങ്കളാഴ്ച ആരംഭിക്കുന്ന ഗ്രാൻഡ്സ്ലാം മത്സരങ്ങളിൽ ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, നടപടി ഇനിയും വരാമെന്നാണ് കുടിയേറ്റ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.