മരുന്നടി: ജാവലിൻ താരം ഡി.പി മനുവിന് സസ്​പെൻഷൻ

ന്യു​ഡ​ൽ​ഹി: ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ വെ​ള്ളി​മെ​ഡ​ൽ ജേ​താ​വാ​യ ഇ​ന്ത്യ​ൻ ജാ​വ​ലി​ൻ ത്രോ ​താ​രം ഡി.​പി. മ​നു ഉ​ത്തേ​ജ​ക മ​രു​ന്ന​ടി​യി​ൽ കു​ടു​ങ്ങി. ദേ​ശീ​യ ഉ​ത്തേ​ജ​ക​വി​രു​ദ്ധ സ​മി​തി​(നാ​ഡ) മ​നു​വി​നെ സ​സ്​​പെ​ൻ​ഡ് ചെ​യ്തു.

നാ​ഡ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്ക​രു​തെ​ന്ന് അ​ത്‍ല​റ്റി​ക് ഫെ​​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ.​എ​ഫ്.​ഐ) മ​നു​വി​നെ അ​റി​യി​ച്ചി​രു​ന്നു. ലോ​ക റാ​ങ്കി​ങ്ങി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ യോ​ഗ്യ​ത നേ​ടു​മാ​യി​രു​ന്ന താ​ര​ത്തി​ന്റെ ഒ​ളി​മ്പി​ക്സ് സ്വ​പ്ന​വും അ​വ​സാ​നി​ച്ചു.

ഹ​രി​യാ​ന​യി​ലെ പ​ഞ്ച്കു​ല​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ഇ​ന്റ​ർ സ്റ്റേ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ​പ​ട്ടി​ക​യി​ൽ മ​നു​വി​​ന്റെ പേ​രു​ണ്ടാ​യി​രു​ന്നു. മ​രു​ന്ന​ടി ആ​രോ​പ​ണ​മു​ണ്ടാ​യ​തോ​ടെ ഒ​ഴി​വാ​ക്കി. നാ​ഡ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മാ​റ്റി​നി​ർ​ത്തി​യ​തെ​ന്ന് എ.​എ​ഫ്.​ഐ പ്ര​സി​ഡ​ന്റ് ആ​ദി​ൽ സു​മ​രി​വാ​ല പ​റ​ഞ്ഞു.

Tags:    
News Summary - Olympic hopeful javelin thrower DP Manu suspended for doping offence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.