ഒളിമ്പിക്സ് 2036 വേദിയാകാൻ ഇന്ത്യയും; മികച്ച സമയമെന്ന് മന്ത്രി അനുരാഗ് താക്കൂർ

ന്യൂഡൽഹി: 2036ലെ ഒളിമ്പിക്സ് ഗെയിംസിന് ആതി​ഥേയത്വം വഹിക്കാൻ ഇന്ത്യയുമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. നിർ​മാണം മുതൽ സേവനം വരെ എല്ലാ ഓരോ മേഖലയിലും ഇന്ത്യ വാർത്തയാകുന്ന ഈ കാലത്ത് കായിക രംഗത്തും എന്തുകൊണ്ട് പറ്റില്ലെന്ന് അദ്ദേഹം ചോദിച്ചു. വിഷയം ഇന്ത്യ ഗൗരവതരമായി പരിഗണിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാരിസ്, ലോസ് ആഞ്ചലസ്, ബ്രിസ്ബേൻ പട്ടണങ്ങളിലാണ് അടുത്ത മൂന്ന് ഒളിമ്പിക്സുകൾ. 2036 ഒളിമ്പിക്സുമായി ബന്ധപ്പെട്ട് 10 പട്ടണങ്ങളുമായി പ്രാഥമിക ചർച്ചകൾ തുടരുകയാണെന്ന് അടുത്തിടെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരുന്നു.

ഇ​ന്തോനേഷ്യ, ദക്ഷിണ കൊറിയ, ഖത്തർ ​രാജ്യങ്ങൾ 2036 ഒളിമ്പിക്സിൽ താൽപര്യമറിയിച്ച് നേരത്തെ രംഗത്തെത്തിയിട്ടുണ്ട്. ജർമനിയും വിഷയം പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇന്ത്യയുടെ ആതിഥേയത്വം സംബന്ധിച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനുമായി സംസാരിച്ച് അടുത്ത വർഷം രാജ്യാന്തര ​അസോസിയേഷൻ യോഗത്തിന് മുമ്പായി രൂപരേഖ തയാറാക്കുമെന്ന് മ​ന്ത്രി അറിയിച്ചു.

1951, 1982 എഷ്യൻ ഗെയിംസ്, 2010 കോമൺവെൽത്ത് ഗെയിംസ് എന്നിവയാണ് മുമ്പ് രാജ്യത്ത് നടന്നത്. മൂന്നും ന്യൂ ഡൽഹിയിലായിരുന്നു.

എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്താകും ഒളിമ്പിക് ​വേദിയായി അവതരിപ്പിക്കുകയെന്നും താക്കൂർ പറഞ്ഞു. 

Tags:    
News Summary - Olympics-India ‘seriously’ considering bid for 2036 Games – sports minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:34 GMT