പാരിസ് ഒളിമ്പിക്സിൽ റഷ്യൻ താരങ്ങളെ വിലക്കണം; ഐ.ഒ.സിക്ക് കത്തെഴുതി 30ലേറെ രാജ്യങ്ങൾ

രാജ്യത്തിന്റെ കൊടിയില്ലാതെ റഷ്യൻ താരങ്ങൾ 2024ലെ പാരിസ് ഒളിമ്പിക്സിൽ പ​ങ്കെടുക്കുന്നത് വിലക്കണമെന്ന് ​രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് കത്തെഴുതി 30ലേറെ രാജ്യങ്ങൾ. റഷ്യ മാത്രമല്ല, സഖ്യകക്ഷിയായ ബെലറൂസിലെയും താരങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്നാണ് ആവശ്യം.

രാജ്യങ്ങളാണ് കുറ്റക്കാരെന്നും അതിന്റെ പേരിൽ താരങ്ങളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ഐ.ഒ.സി നിലപാട്. എന്നാൽ, യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്നും ബെലറൂസിൽനിന്നും ആരും ഒളിമ്പിക്സിനെത്തരുതെന്ന് ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നു.

ആസ്ട്രിയ, ബെൽജിയം, കാനഡ, ക്രൊയേഷ്യ, സൈപ്രസ്, ചെക് റിപ്പബ്ലിക്, ഡെൻമാർക്, എസ്റ്റോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഐസ്‍ലൻഡ്, അയർലൻഡ്, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, ലാറ്റ്‍വിയ, ലെച്ചൻസ്റ്റീൻ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്സ്, ന്യൂസിലൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, റുമാനിയ, ​െസ്ലാവാക്യ, ​​െസ്ലാവേനിയ, സ്‍പെയിൻ, സ്വീഡൻ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളാണ് നിലവിൽ കരാറിൽ ഒപ്പുവെച്ചത്.

Tags:    
News Summary - Olympics: Thirty countries write to IOC disapproving inclusion of Russian athletes at Paris 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.