പാവോ നൂർമി ഗെയിംസ്: നീരജ് ചോപ്രക്ക് സ്വർണം

തുർകു: ഫിൻലൻഡിൽ നടന്ന പാവോ നൂർമി ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് ​സ്വർണം. 85.97 മീറ്റർ എറിഞ്ഞാണ് 26കാരൻ ഒന്നാമതെത്തിയത്. ആദ്യശ്രമത്തിൽ 83.62 മീറ്റർ എറിഞ്ഞ നീരജ് മൂന്നാം ശ്രമത്തിലാണ് മികച്ച ദൂരം താണ്ടിയത്. 2022ല്‍ ഇവിടെ 89.30 മീറ്റര്‍ ദൂരം എറിഞ്ഞ് വെള്ളി നേടിയിരുന്ന നീരജ് കഴിഞ്ഞ വര്‍ഷം പരിക്ക് മൂലം മത്സരിച്ചിരുന്നില്ല.

ആതിഥേയ താരങ്ങളായ ടോണി കെരാനെൻ (84.19 മീറ്റർ), ഒലിവർ ഹെലാൻഡർ (83.96) എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി. നീരജിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിച്ച, രണ്ടുതവണ ലോക ചാമ്പ്യനായ ആൻഡേഴ്സൺ പീറ്റർ 82.58 മീറ്റർ എറിഞ്ഞ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഈ വർഷം നീരജ് പ​ങ്കെടുക്കുന്ന മൂന്നാമത്തെ ടൂർണമെന്റായിരുന്നു ഇത്. ദോഹ ഡയമണ്ട് ലീഗില്‍ 88.36 മീറ്റര്‍ ദൂരം താണ്ടി രണ്ടാമതായ നീരജ് കഴിഞ്ഞ മാസം ബുവനേശ്വറില്‍ നടന്ന ഫെഡറേഷന്‍ കപ്പിൽ 82.27 ദൂരം എറിഞ്ഞ് സ്വര്‍ണം നേടിയിരുന്നു.

Tags:    
News Summary - Paavo Nurmi Games: Neeraj Chopra wins gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.