പാരാലിമ്പിക്സ്: നാടകീയതക്ക് ഒടുവിൽ നവ്ദീപിന് സ്വർണം

പാരിസ്:പാരീസ് പാരാലിമ്പിക്‌സിൽ പുരുഷ ജാവലിൻ ത്രോ എഫ് 41ൽ നാടകീയതക്കൊടുവിൽ ഇന്ത്യയുടെ നവ്ദീപ് സിങ്ങിന് സ്വർണം. സ്വർണം നേടിയ ഇറാന്റെ സദീഗ് ബൈത് രാഷ്ട്രീയ ആംഗ്യങ്ങൾ കാണിക്കരുതെന്ന് അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയുടെ നിയമം തെറ്റിച്ചതിന് അയോഗ്യനായതോടെയാണ് നവ്ദീപിന്റെ വെള്ളി സ്വർണമായത്.

ഉയരം കുറഞ്ഞ അത്‌ലറ്റുകൾക്ക് വേണ്ടിയുള്ള ക്ലാസിഫിക്കേഷനിൽ മത്സരിച്ച നവ്ദീപ് 47.32 മീറ്റർ എറിഞ്ഞ് ലോക റെക്കോർഡ് ഉടമയായ ചൈനയുടെ സൺ പെങ്‌സിയാങ്ങിനെ മറികടന്നാണ് ആദ്യം വെള്ളി നേടിയത്. ടി64 പുരുഷന്മാരുടെ ഹൈജംപിൽ പ്രവീൺ കുമാറും സ്വർണപ്പതക്കമണിഞ്ഞു.

വനിതകളുടെ ടി 12 വിഭാഗത്തിൽ 200 മീറ്ററിൽ സിംറാൻ വെങ്കലം നേടി. ഏഴ് സ്വർണവും ഒമ്പത് വെള്ളിയും 13 വെങ്കലവും നേടി ഇന്ത്യ 16ാം സ്ഥാനത്താണ്. 93 സ്വർണവും 73 വെള്ളിയും 49 വെങ്കലവും നേടിയ ചൈന ഒന്നാമതും 47 സ്വർണവും 41 വെള്ളിയും 31 വെങ്കലവുമായി ബ്രിട്ടൻ രണ്ടാമതും 35 സ്വർണവും 41 വെള്ളിയും 25 വെങ്കലവുമായി അമേരിക്ക മൂന്നാമതുമാണ്.

Tags:    
News Summary - Paralympics: Navdeep Sigh wins gold in Javelin throw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.